പാന്‍ക്രിയാസിനെ ബലപ്പെടുത്താന്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍

content-mm-mo-web-stories pancreas-friendly-foods content-mm-mo-web-stories-health-2022 hvf4i6f12cdegvmv0jskk2koh 1la88rmbidgi4ga8v3dggidqbf content-mm-mo-web-stories-health

നാം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും

Image Credit: Shutterstock

മഞ്ഞള്‍

പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉൽപാദനം ഊര്‍ജ്ജിതപ്പെടുത്താൻ മഞ്ഞള്‍ സഹായിക്കും

Image Credit: Shutterstock

വെളുത്തുള്ളി

പ്രകൃതിദത്ത ആന്‍റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്‍റെ ഗുണം അധികരിക്കുന്നു

Image Credit: Shutterstock

ചീര

വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോൾ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു

Image Credit: Shutterstock

ബ്രക്കോളി

ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇബ്രക്കോളി പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു

Image Credit: Shutterstock

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ്

Image Credit: Shutterstock

മധുരക്കിഴങ്ങ്

പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. രക്തത്തിലേക്ക് പതിയെ പഞ്ചസാര പുറത്തു വിട്ടു കൊണ്ട് പഞ്ചസാരയുടെ തോതും ഇവ നിയന്ത്രിക്കുന്നു

Image Credit: Shutterstock

ഒറിഗാനോ

ഒറിഗാനോ പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Image Credit: Shutterstock