ADVERTISEMENT

ശരീരത്തിന്‍റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപിഡുകള്‍ തുടങ്ങിയവ ദഹിപ്പിക്കാനും പാന്‍ക്രിയാസ് സഹായിക്കുന്നു.

pancreas
വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്

 

Photo credit : ratmaner / Shutterstock.com
നാം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. Photo credit : ratmaner / Shutterstock.com

ദഹനത്തെ സഹായിക്കുന്ന ദീപനരസങ്ങള്‍ക്ക് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുകളും പാന്‍ക്രിയാസ് ഉൽപാദിപ്പിക്കുന്നു. പാന്‍ക്രിയാസിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇതിനാല്‍ വളരെ പ്രധാനമാണ്. 

പാൻക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. 

Photo credit : Natthapol Siridech / Shutterstock.com
പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉൽപാദനം ഊര്‍ജ്ജിതപ്പെടുത്താൻ മഞ്ഞള്‍ സഹായിക്കും. Photo credit : Natthapol Siridech / Shutterstock.com

 

മഞ്ഞള്‍

Image Credits : By gresei / Shutterstock.com
അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി വെളുത്തുള്ളി പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. Image Credits : By gresei / Shutterstock.com

പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. പാന്‍ക്രിയാസില്‍ നിന്നുള്ള ഇന്‍സുലിന്‍ ഉൽപാദനം ഊര്‍ജ്ജിതപ്പെടുത്താനും മഞ്ഞള്‍ സഹായിക്കും. 

 

Which foods helps to reduce cholesterol
ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോൾ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു

വെളുത്തുള്ളി

പ്രകൃതിദത്ത ആന്‍റിബയോട്ടിക്കായ വെളുത്തുള്ളി തേന്‍, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാല്‍ ഇതിന്‍റെ ഗുണം അധികരിക്കുന്നു. പാന്‍ക്രിയാസ് ഉള്‍പ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയര്‍ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വര്‍ധിപ്പിക്കുന്നു. 

broccoli
ബ്രക്കോളി പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു

 

ചീര

red-grapes
ചുവന്ന മുന്തിരി പാന്‍ക്രിയാസിന്‍റെ നീര്‍ക്കെട്ടിനെയും അണുബാധയെയും തടയുന്നു. Photo Credit: SherSor/ Shutterstock.com

വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോൾ  ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. അര്‍ബുദകോശങ്ങള്‍ക്കെതിരെ പോരാടുന്ന മോണോഗാലക്ടോസില്‍ഡിയാസില്‍ഗ്ലിസറോളും(എംജിഡിജി) ചീരയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പാന്‍ക്രിയാറ്റിക് അര്‍ബുദ സാധ്യതയും ഇത് കുറയ്ക്കുന്നു. 

 

sweet-potato
പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. Photo Credit: KarepaStock/ Shutterstock.com

ബ്രക്കോളി

ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ഫ്ളാവനോയ്ഡുകള്‍ ധാരാളമായി അടങ്ങിയ ഈ പച്ചക്കറികള്‍ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്നു. 

oregano
പനികൂർക്ക പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. Photo Credit: catalina.m/ Shutterstock.com

 

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോള്‍ അതിശക്തമായ ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണെന്ന് ക്ലീവ് ലാന്‍ഡ് ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. ഇവയും പാന്‍ക്രിയാസിന്‍റെ നീര്‍ക്കെട്ടിനെയും അണുബാധയെയും തടയുകയും അര്‍ബുദസാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസം ഒരിക്കലെങ്കിലും ചുവന്ന മുന്തിരി കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. 

 

മധുരക്കിഴങ്ങ്

പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും. രക്തത്തിലേക്ക്  പതിയെ പഞ്ചസാര പുറത്തു വിട്ടു കൊണ്ട് പഞ്ചസാരയുടെ തോതും ഇവ നിയന്ത്രിക്കുന്നു. 

 

പനികൂർക്ക

പനികൂർക്ക, അയമോദകം തുടങ്ങിയവയും പാന്‍ക്രിയാസിന്‍റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Content Summary: Kidney patients diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com