വൃക്കകള്‍ അപകടത്തിലാണോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും

content-mm-mo-web-stories 7hlve6fl0rsqfcqibdk1phoi3q kidney-danger-symptoms content-mm-mo-web-stories-health-2022 content-mm-mo-web-stories-health 3881jvotnjrqr8tt2nna0q5mbp

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

അസാധാരണമായ വിധത്തില്‍ അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രത്തിന്‍റെ നിറം കടും മഞ്ഞയും ചുവപ്പുമൊക്കെയായി മാറുന്നതും വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്. മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തത്തിന്‍റെ അംശം, മൂത്രത്തില്‍ കല്ല് എന്നിവയും ശ്രദ്ധിക്കുക

Image Credit: Shutterstock

നീര് വയ്ക്കല്‍

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുന്നതോടെ അവയെല്ലാം ശരീരത്തില്‍ പലയിടങ്ങളിലായി അടിഞ്ഞു കൂടാന്‍ തുടങ്ങും. കൈകാലുകള്‍, മുഖം, കാല്‍ക്കുഴ എന്നിങ്ങനെ പലയിടങ്ങളില്‍ ഇതിന്‍റെ ഭാഗമായി നീര് വയ്ക്കാം

Image Credit: Shutterstock

വിശപ്പില്ലായ്മ

വൃക്കരോഗത്തിന്‍റെ മറ്റൊരു ലക്ഷണമാണ് അകാരണമായ വിശപ്പില്ലായ്മ. ഇതു ശ്രദ്ധയില്‍പ്പെട്ടാല്‍ വൃക്കരോഗത്തിന്‍റെ സാധ്യത തള്ളിക്കളയരുത്

Image Credit: Shutterstock

അമിതമായ ക്ഷീണം

വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനം കുറയും.‌ ഓക്സിജന്‍ വിതരണത്തെയും ഇത് ബാധിക്കും. അമിതമായ ക്ഷീണം, മനംമറിച്ചില്‍ എന്നിവ ഇതിന്‍റെ ഫലമായി ഉണ്ടാകാം

Image Credit: Shutterstock

കൂടിയ രക്തസമ്മര്‍ദം

രക്തസമ്മര്‍ദത്തില്‍ പൊടുന്നനേ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതു വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്

Image Credit: Shutterstock