വൃക്കകള്‍ അപകടത്തിലാണോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും

kidney disease
Photo Credit : Photoroyalty / Shutterstock.com
SHARE

രക്തത്തെ ശുദ്ധീകരിച്ച് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്ന അവയവമാണ് വൃക്കകള്‍. ഇവയുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് പലവിധത്തിലുള്ള സങ്കീര്‍ണതകള്‍ ശരീരത്തിലുണ്ടാക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതമായ പുകവലി, അമിതഭാരം, വൃക്കരോഗത്തിന്‍റെ കുടുംബചരിത്രം, വൃക്കകളുടെ അസാധാരണ രൂപം എന്നിങ്ങനെ വൃക്കരോഗത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വൃക്കകളുടെ നാശത്തെ സംബന്ധിച്ച ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കാറുണ്ടെങ്കിലും അവയെ പറ്റി ശരിയായ അവബോധം ഇല്ലാത്തതുമൂലം പലരും ഇത് അവഗണിക്കാറാണ് പതിവ്. 

വൃക്കകളുടെ ആരോഗ്യം അപകടത്തിലാണെന്നതിനെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്ന ചില ലക്ഷണങ്ങള്‍ പരിചയപ്പെടാം. 

1. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

urination

മൂത്രമൊഴിക്കലിന്‍റെ ആവൃത്തി വര്‍ധിക്കുന്നത് പല രോഗങ്ങളിലേക്കുമുള്ള ചൂണ്ടുപലകയാണ്. അസാധാരണമായ വിധത്തില്‍ അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രത്തിന്‍റെ നിറം കടും മഞ്ഞയും ചുവപ്പുമൊക്കെയായി മാറുന്നതും വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്. രാത്രിയില്‍ പല തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതൊരു സൂചനയായി എടുത്ത് ഡോക്ടറെ കാണേണ്ടതാണ്. മൂത്രമൊഴിക്കുമ്പോൾ  വേദന, മൂത്രത്തില്‍ പത, മൂത്രത്തില്‍ രക്തത്തിന്‍റെ അംശം, മൂത്രത്തില്‍ കല്ല് എന്നിവയും കരുതിയിരിക്കേണ്ട ലക്ഷണങ്ങളാണ്.  

2.  നീര് വയ്ക്കല്‍

swelling
Photo Credit: Parkin Srihawong/ Shutterstock.com

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വൃക്കകള്‍ക്ക് കഴിയാതെ വരുന്നതോടെ അവയെല്ലാം ശരീരത്തില്‍ പലയിടങ്ങളിലായി അടിഞ്ഞു കൂടാന്‍ തുടങ്ങും. കൈകാലുകള്‍, മുഖം, കാല്‍ക്കുഴ എന്നിങ്ങനെ പലയിടങ്ങളില്‍ ഇതിന്‍റെ ഭാഗമായി നീര് വയ്ക്കാം.

3. വിശപ്പില്ലായ്മ

apetite
Photo Credit: KUNG MIN JU/ Shutterstock.com

വൃക്കരോഗത്തിന്‍റെ മറ്റൊരു ലക്ഷണമാണ് അകാരണമായ വിശപ്പില്ലായ്മ. ഇടയ്ക്കിടെ ഇത്തരം വിശപ്പില്ലായ്മ ശ്രദ്ധയില്‍പ്പെട്ടാല്‍ വൃക്കരോഗത്തിന്‍റെ സാധ്യതകളും തള്ളിക്കളയരുത്. 

4. അമിതമായ ക്ഷീണം

chronic fatigue syndrome
Photo Credit: fizkes / Shutterstock.com

വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനം കുറയും. ഇത് വിളര്‍ച്ചയിലേക്ക് നയിക്കാം. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണത്തെയും ഇത് ബാധിക്കും. അമിതമായ ക്ഷീണം, മനംമറിച്ചില്‍ എന്നിവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകാം. 

5. അമിതമായ രക്തസമ്മര്‍ദം

high bp
Photo credit : Kotcha K / Shutterstock.com

രക്തസമ്മര്‍ദത്തില്‍ പൊടുന്നനേ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതും വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്. ഈ ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാലും വൈദ്യസഹായം തേടേണ്ടതാണ്.

Content Summary: 5 Indicators That Say Your Kidney Is In Danger

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}