ആസ്മ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണവിഭവങ്ങള്‍

asthma-patients-diet content-mm-mo-web-stories 39uhi0av08tgu7rrgjl8aoj0fu content-mm-mo-web-stories-health-2022 content-mm-mo-web-stories-health 632njd9bii7k59bs1nm9r06sdq

ഇഞ്ചി

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ളതിനാൽ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. മഴക്കാലത്ത് വയറിലെ അണുബാധകള്‍ക്ക് കാരണമാകുന്ന സാല്‍മോണല്ല ബാക്ടീരിയകളെ തുരത്തും. ശ്വാസകോശത്തിലെ കഫക്കെട്ട് അകറ്റാനും സഹായകം

Image Credit: Shutterstock

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ കാണപ്പെടുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കുന്നു. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാം

Image Credit: Shutterstock

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും

Image Credit: Shutterstock

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ശരീരത്തിലെ അണുബാധയെ ചെറുക്കും. ഇതിനാല്‍ ആസ്മ രോഗികളുടെ ഭക്ഷണക്രമത്തില്‍ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്തേണ്ടതാണ്

Image Credit: Shutterstock

പച്ചക്കറികള്‍ പാകം ചെയ്ത്

അപകടകരമായ അണുക്കളും വൈറസുകളുമൊക്കെ ഉണ്ടാകാമെന്നതിനാല്‍ പച്ചക്കറികള്‍ പാകം ചെയ്തു മാത്രം കഴിക്കുക.സാലഡില്‍ ചേര്‍ക്കുമ്പോഴും പാകം ചെയ്ത പച്ചക്കറികളാണ് ചേര്‍ക്കുന്നതെന്ന് ഉറപ്പ് വരുത്തണം

Image Credit: Shutterstock

യോഗര്‍ട്ട്

ആസ്മ രോഗികള്‍ ഭക്ഷണക്രമത്തില്‍ പാലിന് പകരം യോഗര്‍ട്ട് ഉള്‍പ്പെടുത്തണം. യോഗര്‍ട്ടിലും മോരിന്‍വെള്ളത്തിലും അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയ ദഹനത്തെ സഹായിക്കും

Image Credit: Shutterstock

ചോളം

ചോളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ്, സിങ്ക്, കരോട്ടിനോയ്ഡുകള്‍, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കും.

Image Credit: Shutterstock

നെല്ലിക്ക

ഒരു ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിന്‍റെ ആറ് മടങ്ങ് വൈറ്റമിന്‍ സി നെല്ലിക്കയില്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഇത് പ്രതിരോധശേഷിയില്‍ നിര്‍ണായകമാണ്

Image Credit: Shutterstock

കുരുമുളക്

കുരുമുളക് ശരീരത്തിലെ നീര്‍ക്കെട്ടിനെ കുറച്ച് ആസ്മ ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പൈപ്പെറിന്‍ എന്ന രാസവസ്തു ആണ് ഇതിന് സഹായിക്കുന്നത്.

Image Credit: Shutterstock