ADVERTISEMENT

ലോകത്ത് സര്‍വസാധാരണമായ രോഗങ്ങളില്‍ ഒന്നാണ് ആസ്മ. പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകാത്ത ഈ രോഗം പക്ഷേ മരുന്നുകള്‍ കൊണ്ടും മുന്‍കരുതലുകള്‍ കൊണ്ടും നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. നമ്മുടെ ജീവിതശൈലി, ഭക്ഷണങ്ങള്‍, കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങള്‍ ഇതില്‍ സ്വാധീനം ചെലുത്താറുണ്ട്. മഴക്കാലത്ത് ചില തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ആസ്മ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

ginger
ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ളതിനാൽ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. Photo Credit: Shutterstock.com

1. ഇഞ്ചി

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. മഴക്കാലത്ത് വയറിലെ അണുബാധകള്‍ക്ക് കാരണമാകുന്ന സാല്‍മോണല്ല പോലുള്ള ബാക്ടീരിയകളെയും തുരത്താന്‍ ഇഞ്ചി സഹായിക്കും. ശ്വാസകോശത്തിലെ കഫക്കെട്ട് അകറ്റാനും ഇഞ്ചി സഹായകമാണ്. ഇഞ്ചി ചായയ്ക്കൊപ്പം തിളപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

garlic
പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാം. Photo Credit: Marian Weyo/ Shutterstock.com

 

2. വെളുത്തുള്ളി

turmeric
മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. Photo Credit: Natthapol Siridech/ Shutterstock.com

വെളുത്തുള്ളിയില്‍ കാണപ്പെടുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കുന്നു. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. 

 

green-tea
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ശരീരത്തിലെ അണുബാധയെ ചെറുക്കും. Photo Credit: NataliTerr/ Shutterstock.com

3. മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. ആസ്മ രോഗികള്‍ക്കും ഇത്  മികച്ചതാണ്. മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. 

cooked-vegetables
അപകടകരമായ അണുക്കളും വൈറസുകളുമൊക്കെ ഉണ്ടാകാമെന്നതിനാല്‍ പച്ചക്കറികള്‍ പാകം ചെയ്തു മാത്രം കഴിക്കുക. Photo Credit: Alex Yashish/ Shutterstock.com

 

4. ഗ്രീന്‍ ടീ

yogurt
ആസ്മ രോഗികള്‍ ഭക്ഷണക്രമത്തില്‍ പാലിന് പകരം യോഗര്‍ട്ട് ഉള്‍പ്പെടുത്തണം. Photo Credit: baibaz/ Shutterstock.com

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും ശരീരത്തിലെ അണുബാധയെ ചെറുക്കും. ഇതിനാല്‍ ആസ്മ രോഗികളുടെ ഭക്ഷണക്രമത്തില്‍ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്തേണ്ടതാണ്. 

 

corn
ചോളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ്, സിങ്ക്, കരോട്ടിനോയ്ഡുകള്‍, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കും. Photo Credit: Africa Studio/ Shutterstock.com

5. പച്ചക്കറികള്‍ പാകം ചെയ്ത്

അപകടകരമായ അണുക്കളും വൈറസുകളുമൊക്കെ ഉണ്ടാകാമെന്നതിനാല്‍ ആസ്മ രോഗികള്‍ പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.സാലഡില്‍ ചേര്‍ക്കുമ്പോഴും  പാകം ചെയ്ത പച്ചക്കറികളാണ് ചേര്‍ക്കുന്നതെന്ന് ഉറപ്പ് വരുത്തണം. മുളപ്പിച്ച പയര്‍വര്‍ഗങ്ങളാണെങ്കില്‍ ആവി കയറ്റിയ ശേഷം കഴിക്കുക. 

amla
ഒരു ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിന്‍റെ ആറ് മടങ്ങ് വൈറ്റമിന്‍ സി നെല്ലിക്കയില്‍ ഉണ്ട്. Photo Credit: wasanajai/ Shutterstock.com

 

6. യോഗര്‍ട്ട്

pepper
കുരുമുളക് ശരീരത്തിലെ നീര്‍ക്കെട്ടിനെ കുറച്ച് ആസ്മ ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്നു. Photo Credit: MeteeChaicharoen/ Shutterstock.com

ആസ്മ രോഗികള്‍ ഭക്ഷണക്രമത്തില്‍ പാലിന് പകരം യോഗര്‍ട്ട് ഉള്‍പ്പെടുത്തണം. യോഗര്‍ട്ടിലും മോരിന്‍വെള്ളത്തിലും അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയ ദഹനത്തെ സഹായിക്കും. 

 

7. ചോളം

ചോളത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ്, സിങ്ക്, കരോട്ടിനോയ്ഡുകള്‍, ധാതുക്കള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ പ്രതിരോധ സംവിധാനത്തെ കരുത്തുറ്റതാക്കും. എന്നാല്‍ വഴിയില്‍ നിന്ന് ചോളം വാങ്ങി കഴിക്കാതെ അവ വീട്ടില്‍ കൊണ്ടു വന്ന് പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

 

8. നെല്ലിക്ക

ഒരു ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിന്‍റെ ആറ് മടങ്ങ് വൈറ്റമിന്‍ സി നെല്ലിക്കയില്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഇത് പ്രതിരോധശേഷിയില്‍ നിര്‍ണായകമാണ്. ഇതിനാല്‍ ആസ്മ രോഗികള്‍ മഴക്കാലത്ത് നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. 

 

9. കുരുമുളക്

മഴക്കാലത്ത് ആസ്മ, അലര്‍ജി ലക്ഷണങ്ങള്‍ മോശമാകാറുണ്ട്. കുരുമുളക് ശരീരത്തിലെ നീര്‍ക്കെട്ടിനെ കുറച്ച് ഈ ലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പൈപ്പെറിന്‍ എന്ന രാസവസ്തു ആണ് ഇതിന് സഹായിക്കുന്നത്. 

Content Summary: Superfoods For Asthma Patients To Consume In Monsoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com