ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലി ക്രമീകരിക്കാം

6p83ill42ej2ig34bt5u8kaud9 content-mm-mo-web-stories content-mm-mo-web-stories-health-2022 25ves43oo5p221hsjib3pebs6 content-mm-mo-web-stories-health lungs-health-lifestyle-changes

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും കുറയ്ക്കുകയും രക്തചംക്രമണവും ശ്വാസകോശ ആരോഗ്യവും വർധിപ്പിക്കുകയും ചെയ്യും.

Image Credit: Shutterstock

പുകവലിക്കാരുടെ ഒപ്പവും നിൽക്കരുത്

പുകവലിക്കുന്നവർ വലിച്ചു കയറ്റുന്ന അതേ വിഷാംശം നിറഞ്ഞ പദാർഥങ്ങൾ കൂടെ നിൽക്കുന്നവരുെട ഉള്ളിലുമെത്തും. ഇതിനാൽ പുകവലിക്കാരിൽ നിന്ന് അകലം പാലിക്കേണ്ടതാണ്

Image Credit: Shutterstock

വായു മലിനീകരണമുണ്ടാക്കുന്ന മറ്റ് വസ്തുക്കളോടും അകലം

വായുവിനെ മലിനപ്പെടുത്തുന്ന പല വസ്തുക്കളുമുണ്ട്. അലക്കുന്ന ഡിറ്റർജന്റിൽ ഉപയോഗിക്കുന്ന സിന്തറ്റിക് പെർഫ്യൂമുകളും ചില എയർ ഫ്രഷ്നറുകളും ഇത്തരത്തിൽ ഹാനീകരമാകാം

Image Credit: Shutterstock

വാക്സീൻ എടുക്കുക

ന്യൂമോകോക്കൽ ന്യൂമോണിയ, കോവിഡ്– 19, ഇൻഫ്ലുവൻസ, വില്ലൻ ചുമ തുടങ്ങി പല ശ്വാസകോശരോഗങ്ങളെയും നിയന്ത്രിക്കാൻ വാക്സിനേഷൻ സഹായിക്കും

Image Credit: Shutterstock

ശ്വസന വ്യായാമങ്ങൾ

ശ്വസന വ്യായാമങ്ങൾ നിത്യവും ചെയ്യുന്നത് ശരീരത്തിലെ ഓരോ കോശത്തിലും ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ സഹായിക്കും

Image Credit: Shutterstock

സജീവമാകട്ടെ ജീവിതശൈലി

നിത്യവുമുള്ള വ്യായാമം ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും ജീവിതത്തിന്റെ നിലവാരം വർധിപ്പിച്ച് മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യവും വ്യായാമം മെച്ചപ്പെടുത്തും

Image Credit: Shutterstock

കഴിക്കുന്ന ഭക്ഷണവും പ്രധാനം

കരോട്ടിനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴം, പച്ചക്കറി വർഗങ്ങൾ സിഒപിഡിയെ ചെറുക്കും. പഴങ്ങളും, പച്ചക്കറികളും, മീനും ധാരാളം അടങ്ങിയതും ഉപ്പും ട്രാൻസ്ഫാറ്റും കുറഞ്ഞതുമായ ഭക്ഷണങ്ങൾ ശ്വാസകോശരോഗ സാധ്യത കുറയ്ക്കും

Image Credit: Shutterstock