ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ജീവിതശൈലിയിൽ വരുത്താം ഈ ഏഴ് മാറ്റങ്ങൾ

lung infection
Photi Credit: mi_viri/ Shutterstock.com
SHARE

കോവിഡ്- 19 ഉയർത്തിയ ഭീഷണി ഏതാണ്ട് അവസാനിച്ചെന്ന് പറയാമെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആ രോഗം ഉയർത്തിവിട്ട ആശങ്കകൾക്ക് വിരാമമില്ല. ലക്ഷക്കണക്കിന് പേർ ആസ്മ രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികൾക്കിടയിലെ പകരാത്ത രോഗങ്ങളിൽ  ഏറ്റവും വ്യാപകമായ ഒന്നാണ് ആസ്മ. 65 വയസ്സിന് മുകളിലുള്ളവരിൽ മരണകാരണമായേക്കാവുന്ന രോഗങ്ങളിൽ മുൻപന്തിയിലാണ് ന്യൂമോണിയ. ഇതിനെല്ലാം പുറമേ ദശലക്ഷക്കണക്കിന് പേർ ക്ഷയരോഗത്തിന്റെയും പിടിയിലാണ്. 

ഇത്തരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇവയ്ക്കിടയിൽ ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ നിർ‍ദേശിക്കുകയാണ് ഹെൽത്ത്സൈറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ കൺസൽറ്റന്റ് ഡയറ്റീഷനും ഡയബറ്റീസ് എജ്യൂക്കേറ്ററുമായ കനിക്ക മൽഹോത്ര.

1. പുകവലി ഉപേക്ഷിക്കുക 

smoking

പുകവലി ഉപേക്ഷിക്കുന്നത് ശരീരത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മർദവും കുറയ്ക്കുകയും കാർബൺ മോണോക്സൈഡ് തോത് പുകവലിക്കാത്തവരുടേതിന് തുല്യമാക്കുകയും ചെയ്യും. ഇതിനു പുറമേ രക്തചംക്രമണവും ശ്വാസകോശ ആരോഗ്യവും ഇത് വർധിപ്പിക്കും. ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും നേർപകുതിയായി കുറയ്ക്കും. 

2. പുകവലിക്കാരുടെ ഒപ്പവും നിൽക്കരുത്

passive smoking

പുകവലി പോലെതന്നെ അപകടകരമാണ് പുകവലിക്കുന്നവരുടെ സമീപം നിൽക്കുന്നതു മൂലമുണ്ടാകുന്ന പാസീവ് സ്മോക്കിങ്. പുകവലിക്കുന്നവർ വലിച്ചു കയറ്റുന്ന അതേ വിഷാംശം നിറഞ്ഞ പദാർഥങ്ങൾ കൂടെ നിൽക്കുന്നവരുെട ഉള്ളിലുമെത്തും. ഇതിനാൽ പുകവലിക്കാരിൽ നിന്ന് അകലം പാലിക്കേണ്ടതാണ്. 

3. വായു മലിനീകരണമുണ്ടാക്കുന്ന മറ്റ് വസ്തുക്കളോടും അകലം

washing-powders
Representative Image. Photo Credit: images72/ Shutterstock.com

സിഗരറ്റ് പുകയ്ക്ക് പുറമേ വായുവിനെ മലിനപ്പെടുത്തുന്ന മറ്റു പല വസ്തുക്കളുമുണ്ട്. അലക്കുന്ന ഡിറ്റർജന്റിൽ ഉപയോഗിക്കുന്ന സിന്തറ്റിക് പെർഫ്യൂമുകളും ചില എയർ ഫ്രഷ്നറുകളും ഇത്തരത്തിൽ ഹാനീകരമാകാം. ഇവയോടുള്ള സഹവാസവും പരിമിതപ്പെടുത്തണം.

4. വാക്സീൻ എടുക്കുക 

Doctor, nurse, scientist, researcher hand in blue gloves holding

വാക്സീനുകൾ ലക്ഷക്കണക്കിന് ജീവനുകളാണ് ഓരോ വർഷവും രക്ഷിച്ചെടുക്കുന്നത്. ന്യൂമോകോക്കൽ ന്യൂമോണിയ, കോവിഡ്– 19, ഇൻഫ്ലുവൻസ, വില്ലൻ ചുമ തുടങ്ങി പല ശ്വാസകോശരോഗങ്ങളെയും നിയന്ത്രിക്കാൻ വാക്സിനേഷൻ സഹായിക്കും. ഇവ ഉപയോഗപ്പെടുത്തേണ്ടതാണ്. 

5. ശ്വസന വ്യായാമങ്ങൾ

breathing ecercise
Photo credit : fizkes / Shutterstock.com

ശ്വസന വ്യായാമങ്ങൾ നിത്യവും ചെയ്യുന്നത് ശരീരത്തിലെ ഓരോ കോശത്തിലും ആവശ്യത്തിന് ഓക്സിജൻ എത്തിക്കാൻ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വായു കടന്നു പോകുന്ന വഴികൾ തടസ്സങ്ങളില്ലാതിരിക്കാനും ഇത് സഹായകമാണ്. 

6. സജീവമാകട്ടെ ജീവിതശൈലി

fitness
Photo Credit: ORION PRODUCTION/ Shutterstock.com

നിത്യവുമുള്ള വ്യായാമം ഫിറ്റ്നസ് മെച്ചപ്പെടുത്തുകയും ജീവിതത്തിന്റെ നിലവാരം വർധിപ്പിച്ച് മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യവും വ്യായാമം മെച്ചപ്പെടുത്തും. എന്നാൽ ശാരീരിക പ്രവർത്തനങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഉപദേശ നിർദേശങ്ങൾ തേടുന്നത് നന്നായിരിക്കും. 

7. കഴിക്കുന്ന ഭക്ഷണവും പ്രധാനം 

Five food items to keep your kidney healthy
Representative Image. Photo Credit : Prostock Studio / Shutterstock.com

വൈറ്റമിൻ എ, ഡി, ഇ, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം ആസ്മ വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണ പഠനങ്ങൾ പറയുന്നു. അതേസമയം കരോട്ടിനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴം, പച്ചക്കറി വർഗങ്ങൾ സിഒപിഡിയെയും ചെറുക്കും. പഴങ്ങളും, പച്ചക്കറികളും, മീനും ധാരാളം അടങ്ങിയതും ഉപ്പും ട്രാൻസ്ഫാറ്റും കുറഞ്ഞതുമായ ഭക്ഷണങ്ങൾ ശ്വാസകോശരോഗ സാധ്യത കുറയ്ക്കും. മഞ്ഞൾ, ബീറ്റ്റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, ഇരട്ടിമധുരം എന്നിവയെല്ലാം ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണവിഭവങ്ങളാണ്.

Content Summary: 7 Lifestyle Modifications For Healthy Lungs

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}