രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കാം

content-mm-mo-web-stories bloos-sugar-reducing-7-foods content-mm-mo-web-stories-health-2022 2ktrfr7g97ao9qsi5n1h3p3ovj content-mm-mo-web-stories-health 7oi7ss9h1jqhd91a9464a0onl0

ചിയ, ഫ്ളാക്സ് വിത്തുകള്‍

ഫൈബറുകളും ലോ ഡൈജസ്റ്റീവ് കാര്‍ബോഹൈഡ്രേറ്റ്സും അടങ്ങിയ ചിയ, ഫ്ളാക്സ് വിത്തുകള്‍ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും

Image Credit: Shutterstock

ആപ്പിള്‍ സിഡര്‍ വിനഗര്‍

പ്രമേഹ നിയന്ത്രണത്തിനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്. എന്നാല്‍ അസിഡിറ്റി കൂടിയതിനാല്‍ ചെറിയ അളവിലും വെള്ളത്തില്‍ കലര്‍ത്തിയുമൊക്കെ വേണം ഇത് ഉപയോഗിക്കാന്‍.

Image Credit: Shutterstock

വെണ്ടയ്ക്ക

ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കും

Image Credit: Shutterstock

ബ്രക്കോളി

ബ്രക്കോളി ചവയ്ക്കുമ്പോൾ സള്‍ഫോറഫേന്‍ എന്നൊരു രാസസംയുക്തം ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നു

Image Credit: Shutterstock

നട്സും നട്ട് ബട്ടറും

ആല്‍മണ്ട്, കടല തുടങ്ങിയ നട്സും അവ ഉപയോഗിച്ച് നിര്‍മിക്കുന്ന നട്ട് ബട്ടറും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. ഭാരം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവ പരിമിതമായ തോതില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ

Image Credit: Shutterstock

മുട്ട

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു

Image Credit: Shutterstock

ബീന്‍സും പയര്‍വര്‍ഗങ്ങളും

സിസ്റ്റന്‍റ് സ്റ്റാര്‍ച്ചും സോള്യുബിള്‍ ഫൈബറും ധാരാളം അടങ്ങിയ ബീന്‍സും പയര്‍വര്‍ഗങ്ങളും ദഹനപ്രക്രിയയെ മെല്ലെയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു

Image Credit: Shutterstock