രാവിലെ എഴുന്നേൽക്കുമ്പോള്‍ നമുക്ക് ഉന്മേഷമാണ് അനുഭവപ്പെടേണ്ടത്
അടച്ചിട്ട മുറിയിൽ ഫാനിനു താഴെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നിർജലീകരണം ഉണ്ടാകുന്നു
ചൂടുകാലത്ത് വിയർപ്പിനു മേൽ കാറ്റടിക്കുമ്പോൾ ജലാംശം വേഗം ബാഷ്പീകരിക്കും. അങ്ങന ചർമം കൂടുതൽ വരണ്ടു പോകാനും സാധ്യത
രാവിലെ എഴുന്നേൽക്കുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ടോ?
രാത്രി തുടർച്ചയായി കാറ്റു കൊണ്ടാൽ മൂക്കും വായയുമൊക്കെ വരളാനിടയുണ്ട്.
മൂക്കിനകത്തെ നനുത്ത ചർമം വരളുമ്പോൾ കൂടുതൽ ശ്ലേഷ്മദ്രവം ഉൽപാദിപ്പിക്കപ്പെടുന്നു. ഇതാണ് മൂക്കടപ്പ് ഉണ്ടാക്കുന്നത്.