അറിയാം സാറാ അലി ഖാന്‍റെ ഫിറ്റ്നസ് രഹസ്യം

content-mm-mo-web-stories fitness-tips-sara-ali-khan content-mm-mo-web-stories-health-2022 3b2ed4ikn0a70roev58firgib5 59crbddviqp69esg0t0k6q3beb content-mm-mo-web-stories-health

കോളജ് പഠനകാലത്ത് ഏകദേശം 96 കിലോയുണ്ടായിരുന്ന സാറ സിനിമയാണ് തന്‍റെ വഴിയെന്ന് തീരുമാനിച്ചപ്പോള്‍ ഭാരം കുറയ്ക്കാനുള്ള കഠിന പ്രയത്നം ആരംഭിച്ചു

Image Credit: Instagram

ഒന്നര വര്‍ഷം കൊണ്ട് 40 കിലോയോളം ഭാരം കുറച്ചാണ് സാറ 56 കിലോയിലെത്തിയത്

Image Credit: Instagram

ഇതിനായി സാറ ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിച്ചു. പിസ്സയുടെയും ബർഗറിന്റെയും ആരാധികയായിരുന്ന സാറ ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലേക്ക് ശ്രദ്ധ തിരിച്ചു

Image Credit: Instagram

നിത്യവുമുള്ള വര്‍ക്ക് ഔട്ടും ആരംഭിച്ചു. പോളി സിസ്റ്റിക് ഓവറി ഡിസീസ് ഉള്ളതിനാല്‍ സാധാരണയിലും ഇരട്ടി പ്രയത്നം ഭാരം കുറയ്ക്കാൻ വേണ്ടി വന്നു

Image Credit: Instagram

ചെറു ചൂട് വെള്ളം കുടിച്ചു കൊണ്ടാണ് സാറയുടെ ദിവസം ആരംഭിക്കുന്നത്. മുട്ടയുടെ വെള്ളയും ടോസ്റ്റും ഇഡ്‌ലി, ദോശ പോലുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുമായിരുന്നു പ്രഭാതഭക്ഷണം

Image Credit: Instagram

ഉച്ചയ്ക്ക് ചപ്പാത്തിയും പരിപ്പും പച്ചക്കറികളും സാലഡും പഴങ്ങളും കഴിച്ചു. വൈകുന്നേരം വിശന്നാല്‍ സ്നാക്സായി ഉപ്പുമാവോ പൊഹയോ കഴിക്കും. അത്താഴത്തിന് ചപ്പാത്തിയും പച്ചക്കറികളും ശീലമാക്കി

Image Credit: Instagram

വര്‍ക്ക് ഔട്ടിന് മുന്‍പ് മ്യുസലിയോ ഓട്സോ പഴങ്ങളുടെ ഒപ്പം കഴിക്കും. വര്‍ക്ക്ഔട്ടിന് ശേഷം പ്രോട്ടീന്‍ ഷേക്കോ, ടോഫുവോ സാലഡോ പയര്‍ വര്‍ഗങ്ങളോ കഴിക്കും

Image Credit: Instagram

ജിമ്മിലെ വര്‍ക്ക്ഔട്ട്, പൈലേറ്റ് ക്ലാസുകള്‍, ബൂട്ട് ക്യാംപ് ട്രെയ്നിങ്ങ്, നീന്തല്‍, കിക്ക് ബോക്സിങ് എന്നിവയെല്ലാം അടങ്ങിയതാണ് വ്യായാമക്രമം.

Image Credit: Instagram