ഒന്നര വര്‍ഷം കൊണ്ട് കുറച്ചത് 40 കിലോ; അറിയാം സാറാ അലി ഖാന്‍റെ ആ ഫിറ്റ്നസ് രഹസ്യം

sara ali khan
Photo Credit: Instagram
SHARE

സെയ്ഫ് അലി ഖാന്‍റെയും അമൃത സിങ്ങിന്‍റെയും മകളായ സാറാ അലി ഖാന്‍ തന്‍റെ സിനിമ അരങ്ങേറ്റം കുറിക്കുന്നത് 2018ല്‍ കേദാര്‍നാഥ് എന്ന റൊമാന്‍റിക് ചിത്രത്തിലൂടെയാണ്. കൊളംബിയ സര്‍വകലാശാലയിലെ ബിരുദ പഠനത്തിന് ശേഷമായിരുന്നു സാറ അഭിനയ മോഹവുമായി ഇന്ത്യയിലേക്ക് പറക്കുന്നത്. കോളജ് പഠനകാലത്ത് ഏകദേശം 96 കിലോയുണ്ടായിരുന്ന സാറ സിനിമയാണ് തന്‍റെ വഴിയെന്ന് തീരുമാനിച്ചപ്പോള്‍ ഭാരം കുറയ്ക്കാനുള്ള കഠിന പ്രയത്നം ആരംഭിച്ചു.അങ്ങനെ ഒന്നര വര്‍ഷം കൊണ്ട് 40 കിലോയോളം ഭാരം കുറച്ചാണ് സാറ 56 കിലോയിലെത്തിയത്. അമിതഭാരം കുറച്ച് സ്ലിമ്മാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രചോദനമാണ് സാറയുടെ അമ്പരപ്പിക്കുന്ന  ഈ മാറ്റം. 

ഇതിനായി സാറ ആദ്യം ചെയ്തത് ജങ്ക് ഫുഡ് പൂര്‍ണമായും ഉപേക്ഷിക്കുക എന്നതാണ്. ന്യുയോർക്കിൽ പിസ്സയുടെയും ബർഗറിന്റെയും ആരാധികയായിരുന്ന സാറ ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തില്‍ നിത്യവുമുള്ള വര്‍ക്ക് ഔട്ടും ആരംഭിച്ചു. പോളി സിസ്റ്റിക് ഓവറി ഡിസീസ് ഉള്ളതിനാല്‍ അത്ര എളുപ്പമായിരുന്നില്ല സാറയ്ക്ക് കാര്യങ്ങള്‍. സാധാരണയിലും ഇരട്ടി പ്രയത്നം ഭാരം കുറയ്ക്കാനായി  ഇടേണ്ടി വന്നു.

ചെറു ചൂട് വെള്ളം കുടിച്ചു കൊണ്ടാണ് സാറയുടെ ദിവസം ആരംഭിക്കുന്നത്. മുട്ടയുടെ വെള്ളയും ടോസ്റ്റും ഇഡ്‌ലി, ദോശ പോലുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുമായിരുന്നു സാറയുടെ  പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ചപ്പാത്തിയും പരിപ്പും പച്ചക്കറികളും സാലഡും പഴങ്ങളും കഴിച്ചു. വൈകുന്നേരം വിശന്നാല്‍ സ്നാക്സായി ഉപ്പുമാവോ പൊഹയോ കഴിക്കും.അത്താഴത്തിന് ചപ്പാത്തിയും പച്ചക്കറികളും ശീലമാക്കി. 

വര്‍ക്ക് ഔട്ടിന് മുന്‍പ് മ്യുസലിയോ ഓട്സോ പഴങ്ങളുടെ ഒപ്പം കഴിക്കും. വര്‍ക്ക്ഔട്ടിന് ശേഷം പ്രോട്ടീന്‍ ഷേക്കോ, ടോഫുവോ സാലഡോ പയര്‍ വര്‍ഗങ്ങളോ കഴിക്കും. ഇതായിരുന്നു സാറയുടെ വര്‍ക്ക് ഔട്ട് ഡയറ്റ്. ജിമ്മിലെ വര്‍ക്ക്ഔട്ട്, പൈലേറ്റ് ക്ലാസുകള്‍, ബൂട്ട് ക്യാംപ് ട്രെയ്നിങ്ങ്, നീന്തല്‍, കിക്ക് ബോക്സിങ് എന്നിവയെല്ലാം അടങ്ങിയതാണ് സാറയുടെ വ്യായാമക്രമം. സാറ വര്‍ക്ക് ഔട്ട് വിഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടാറുണ്ട്. 

Content Summary: Sara Ali Khan's fitness and weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS