ഹൈബി ഈഡന്റെ ഫിറ്റ്നസ് സീക്രട്ട്

2ll1qd0t0h69i442m80f5p74jk content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health 2f5rd822ccree9bfhrm8g8g6kt fitness-tips-hibi-eden

ചെറുപ്പം മുതൽ തിരക്കിന്റെ വഴിയിലാണു ഹൈബി ഈഡൻ. മസിലൊന്നും വേണ്ട, ആരോഗ്യം മതി എന്നതാണ് എറണാകുളത്തിന്റെ എംപിയുടെ ലളിതമായ കാഴ്ചപ്പാട്

Image Credit: Social Media

ക്രിക്കറ്റും ഫുട്ബോളും ഇഷ്ടമായിരുന്നു. ഒഴിവുനേരങ്ങളിൽ വിയർപ്പൊഴുക്കിത്തന്നെ കളിക്കുമായിരുന്നു. ശാരീകക്ഷമത എന്നതിനപ്പുറം വിനോദമായിരുന്നു, ഹരമായിരുന്നു സ്പോർട്സ്

Image Credit: Social Media

പൊതുപ്രവർത്തനത്തിൽ തുടങ്ങിയ നടപ്പു പിന്നെ ജീവിതശൈലിയുടെ ഭാഗമായി. നിയമസഭയിലേക്കു മത്സരിച്ചപ്പോൾ നടപ്പൊരു ആയുധം തന്നെയാക്കി

Image Credit: Social Media

എംപി ആയതിനുശേഷമാണു സൈക്ലിങ് ആവേശമായത്. ജനപ്രതിനിധിയെന്ന നിലയ്ക്കു നഗരക്കാഴ്ചകൾ അന്യമാകുന്നു എന്ന ആശങ്കയിൽനിന്നാണു സൈക്കിൾ സവാരിയിലേക്കു തിരിഞ്ഞത്

Image Credit: Social Media

ഇപ്പോൾ രാത്രി സൈക്കിൾ സവാരിയുണ്ട്, രാവിലെ ഭാര്യാസമേതം നടപ്പുമുണ്ട്

Image Credit: Social Media

ചോറ് അധികമില്ല. മാട്ടിറച്ചിയും ആട്ടിറച്ചിയും കഴിക്കും. നീണ്ട ഇടവേളകളുണ്ടാകുമെന്നുമാത്രം. വറുത്തതും പൊരിച്ചതും ഇഷ്ടമാണ്. കഴിക്കുന്നുണ്ടെങ്കിലും ‘ചെക്ക്’ വയ്ക്കാറുണ്ട്

Image Credit: Social Media

ചില വിഭവങ്ങൾക്കു നിർബന്ധമായും ‘വർക്കൗട്ട് ബദൽ’ പ്രാവർത്തികമാക്കി. മീനും സാലഡും പച്ചക്കറികളും ധാരാളം കഴിക്കുന്നുണ്ട്

Image Credit: Social Media

രാവിലെ ഒന്നര ലീറ്ററെങ്കിലും വെള്ളം കുടിക്കും. ഒരു ചെറുനാരങ്ങയുടെ നീരു ചേർത്ത് വലിയ ഗ്ലാസ് ചൂടുവെള്ളവും കുടിക്കും. ചായയും കാപ്പിയും മധുരം ചേർക്കാതെയാണ്.

Image Credit: Social Media