പ്രമേഹം പരിധി വിട്ടുയര്‍ന്നാലുള്ള ലക്ഷണങ്ങള്‍

content-mm-mo-web-stories content-mm-mo-web-stories-health-2022 blood-sugar-out-of-controll-signs 1cguljupb5ichq0ucuuugib45f content-mm-mo-web-stories-health 3n2904gdvk910185naj5d7kvc9

ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍

അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നത് രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്‍റെ മുന്നറിയിപ്പാണ്. പ്രമേഹത്തിന്‍റെ തോത് ഉയരുന്നത് അനുസരിച്ച് ഇതിന്‍റെ ആവൃത്തി വര്‍ധിക്കാം

Image Credit: Shutterstock

കാഴ്ച മങ്ങല്‍

രക്തത്തിലെ പഞ്ചസാര ഒരു ഘട്ടം കഴിയുമ്പോൾ കണ്ണിലേക്കുള്ള നാഡീവ്യൂഹങ്ങളെ ബാധിച്ച് കാഴ്ചനഷ്ടത്തിന് കാരണമാകും. ഇതിന് മുന്നോടിയായി കാഴ്ചയ്ക്ക് മങ്ങലും ദൃശ്യങ്ങള്‍ക്ക് വ്യക്തതകുറവും അനുഭവപ്പെടാം

Image Credit: Shutterstock

അമിതമായ ക്ഷീണം

നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കില്‍ പ്രമേഹ പരിശോധന നടത്തി നോക്കുന്നത് നന്നായിരിക്കും

Image Credit: Shutterstock

മുറിവുണങ്ങാന്‍ താമസം

പ്രമേഹമുള്ളവര്‍ക്ക് മുറിവുകള്‍ ഉണ്ടായാല്‍ അതുണങ്ങാന്‍ കാലതാമസം ഉണ്ടാകാറുണ്ട്. ഇതും പ്രമേഹത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ലക്ഷണമാണ്

Image Credit: Shutterstock

അമിതമായ ദാഹം

പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാം. ഇത് അമിതമായ ദാഹത്തിലേക്ക് നയിക്കുന്നു

Image Credit: Shutterstock

വിശദീകരിക്കാനാവാത്ത വിശപ്പ്

നന്നായി ഭക്ഷണം കഴിച്ചാലും കുറച്ച് കഴിയുമ്പോൾ ഉടനെ വിശക്കുന്നത് പ്രമേഹ ലക്ഷണമാണ്

Image Credit: Shutterstock

അകാരണമായ ഭാരനഷ്ടം

പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണോ ഇല്ലാതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.ഇത് പ്രമേഹം മൂലമാകാം

Image Credit: Shutterstock