അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചോ? ഈ ലക്ഷണങ്ങള്‍ പറയും

6f87i6nmgm2g1c2j55tsc9m434-list 3m0je9ab71f03s5epsbc31v5qc 7qeqvab34q6e6iav61pdtdi90o-list

വിട്ടുമാറാത്ത ക്ഷീണം

നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടുമൊന്നും ക്ഷീണം വിട്ടുമാറാത്തത് ക്രോണിക് സ്ട്രെസിന്‍റെ ലക്ഷണമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോൾ തീരെ ഊര്‍ജ്ജമില്ലാത്ത അവസ്ഥയും ഇത് മൂലം ഉണ്ടാകാം.

Image Credit: Shutterstock

കഫെയ്ന്‍ ഉപയോഗം

ഭയങ്കരമായ ക്ഷീണവും ഇത് ഒഴിവാക്കാന്‍ കഫെയ്ന്‍ ചേര്‍ത്ത ചായ, കാപ്പി പോലുള്ള പാനീയങ്ങളിലുള്ള ആശ്രയത്വവും ക്രോണിക് സ്ട്രെസ് മൂലമാകാം. ഒരു ചായ കുടിച്ചാലേ ഉഷാറാകൂ എന്ന് പറഞ്ഞ് നിരന്തരം ചായ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ അഡ്രിനല്‍ ഗ്രന്ഥി മിക്കവാറും ക്ഷീണിതമായ അവസ്ഥയിലാകും

Image Credit: Shutterstock

പഞ്ചസാരയോടുള്ള ഭ്രമം

പഞ്ചസാരയോടുള്ള അമിതഭ്രമം ശരീരം നിലനില്‍ക്കാന്‍ ഊര്‍ജ്ജത്തിനായി പുറത്ത് നിന്നുള്ള സ്രോതസ്സുകളെ തേടുന്നതിന്‍റെ ലക്ഷണമാണ്. ഇത്തരം ഭ്രമത്തിന് കീഴടങ്ങി പഞ്ചസാര കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാതെ ഇരിക്കുക. പകരം പോഷണസമ്പുഷ്ടമായ ഹോള്‍ ഫുഡും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുക

Image Credit: Shutterstock

ഉപ്പിനോടുള്ള കൊതി

അഡ്രിനല്‍ ഗ്രന്ഥി ക്ഷീണിച്ചതിന്‍റെ മറ്റൊരു ലക്ഷണമാണ് ഉപ്പിനോടുള്ള ആസക്തി. പരിമിതമായ തോതില്‍ ഉപ്പ് കഴിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, ഇത് അമിതമായാല്‍ പ്രശ്നമാണ്

Image Credit: Shutterstock

നിരന്തരമായ രോഗങ്ങള്‍

നിരന്തര സമ്മര്‍ദവും ക്ഷീണിതമായ അഡ്രിനല്‍ ഗ്രന്ഥിയും പ്രതിരോധശേഷിയെയും സാരമായി ബാധിക്കും.ഇത് ഇടയ്ക്കിടെ രോഗങ്ങളുണ്ടാകാനും കാരണമാകും

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article