ഈ ഭക്ഷണവിഭവങ്ങള്‍ രാത്രിയില്‍ കഴിക്കരുത്

6f87i6nmgm2g1c2j55tsc9m434-list 7r3fttsct7upk5kudplpul0g6k 7qeqvab34q6e6iav61pdtdi90o-list

ഉള്ളി

സവാള, വെളുത്തുള്ളി, ഉള്ളി പോലുള്ളവ രാത്രിയില്‍ പച്ചയ്ക്ക് കഴിക്കരുത്. ഇതില്‍ നിന്നു വരുന്ന ഗ്യാസ് വയറിലെ മര്‍ദത്തെ വ്യതിയാനപ്പെടുത്തി തൊണ്ടയില്‍ ആസിഡ് റീഫ്ളക്സിന് കാരണമാകാം.

Image Credit: Shutterstock

ഉയര്‍ന്ന പ്രോട്ടീന്‍ തോതുള്ള ഭക്ഷണം

ഭക്ഷണത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങുന്നത് സെറോടോണിന്‍ തോത് കുറച്ച് ഉറക്കത്തെ ബാധിക്കും.ഇതിനാല്‍ പ്രോട്ടീന്‍ ഭക്ഷണം എപ്പോഴും പ്രഭാതഭക്ഷണത്തിന് വേണ്ടി തിരഞ്ഞടുക്കണം

Image Credit: Shutterstock

എരിവുള്ള ഭക്ഷണം

ഭക്ഷണത്തില്‍ അധികമായി എരിവ് ചേരുന്നത് ചയാപചയ പ്രക്രിയയെ ത്വരിതപ്പെടുത്തും. പക്ഷേ, അത് ശരിക്കുള്ള ഉറക്കത്തെ തടസ്സപ്പെടുത്തും

Image Credit: Shutterstock

ഗ്രീന്‍ ടീ

ആരോഗ്യത്തിന് വളരെ നല്ല പാനീയമാണ് ഗ്രീന്‍ ടീ. പക്ഷേ, രാത്രിയില്‍ ഇത് ഒഴിവാക്കേണ്ടതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫൈനും സ്റ്റിമുലന്‍റുകളും ഹൃദയനിരക്ക് ഉയര്‍ത്താം

Image Credit: Shutterstock

ഐസ്ക്രീം

രാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ തോത് ഉയര്‍ത്തും. ഇത് രാത്രിയില്‍ ഉറക്കത്തെ തടസ്സപ്പെടുത്താം

Image Credit: Shutterstock

ബിയര്‍

ബിയര്‍ കുടിച്ചാല്‍ മൂത്രമൊഴിക്കാന്‍ രാത്രിയില്‍ അടിക്കടി ഉണരേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇതിനാല്‍ ബിയറും രാത്രിയില്‍ ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock

ഉണക്ക പഴങ്ങള്‍

രാത്രിയില്‍ അമിതമായി ഉണക്ക പഴങ്ങള്‍ കഴിക്കുന്നത് വയര്‍ വേദനയ്ക്കും പേശി വലിവിനുമെല്ലാം കാരണമാകാം

Image Credit: Shutterstock

കാപ്പി

കാപ്പി നല്‍കുന്ന ഊര്‍ജം എട്ട് മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇതിനാല്‍ രാത്രിയില്‍ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും

Image Credit: Shutterstock

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തരി പോലുള്ള സിട്രസ് പഴങ്ങള്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അധികരിപ്പിക്കുമെന്നതിനാല്‍ രാത്രിയില്‍ ഇവ കഴിക്കരുത്.

Image Credit: Shutterstock

കെച്ചപ്പും ഫ്രൈസും

എണ്ണമയമുള്ള ഫ്രൈസും അസിഡിക് മയമായ കെച്ചപ്പും രാത്രിയില്‍ ശരീരത്തിന് തീരെ അനുയോജ്യമായ ഭക്ഷണമല്ല

Image Credit: Shutterstock

ചോക്ലേറ്റ്

രാത്രി ഭക്ഷണത്തിന് ശേഷം എന്തെങ്കിലും മധുരത്തിനായി ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇതും ഉറക്കത്തെ സഹായിക്കില്ല. കാരണം ചോക്ലേറ്റിലും ചെറിയ തോതില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്

Image Credit: Shutterstock

തക്കാളി

തക്കാളിയിലെ ഉയര്‍ന്ന അസിഡിക് തോത് മൂലം ഇവ രാത്രിയില്‍ കഴിക്കാന്‍ അനുയോജ്യമല്ല

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article