ഭക്ഷണത്തിന്റെ ഗുണനിലവാരവും രുചിയും മാത്രമല്ല അവ കഴിക്കേണ്ടുന്ന നേരവും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ഭക്ഷണങ്ങളും എല്ലാ സമയത്തും കഴിക്കാന്‍ അനുയോജ്യമായിരിക്കില്ല. ചില ഭക്ഷണങ്ങള്‍ രാത്രി കാലങ്ങളില്‍ ഒഴിവാക്കേണ്ടത് നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. ഇനി പറയുന്ന ഭക്ഷണങ്ങളോട് സൂര്യാസ്തമനത്തിന് ശേഷം നോ പറയാം.
1. തക്കാളി

തക്കാളിയിലെ ഉയര്‍ന്ന അസിഡിക് തോത് മൂലം ഇവ രാത്രിയില്‍ കഴിക്കാന്‍ അനുയോജ്യമല്ല.
2. ഐസ്ക്രീം

രാത്രിയില്‍ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ തോത് ഉയര്‍ത്തും. ഇത് രാത്രിയില്‍ ഉറക്കത്തെ തടസ്സപ്പെടുത്താം.
3. ഗ്രീന്‍ ടീ

ആരോഗ്യത്തിന് വളരെ നല്ല പാനീയമാണ് ഗ്രീന്‍ ടീ. പക്ഷേ, രാത്രിയില്‍ ഇത് ഒഴിവാക്കേണ്ടതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫൈനും സ്റ്റിമുലന്‍റുകളും ഹൃദയനിരക്ക് ഉയര്‍ത്താം.
4. ചീസ്

രാത്രിയില്‍ ചീസ് കഴിക്കുന്നത് ഉറക്കത്തിന്‍റെ നിലവാരം കുറച്ച് ശരീരത്തിന്‍റെ ജാഗ്രത വര്‍ധിപ്പിക്കും.
5. കെച്ചപ്പും ഫ്രൈസും

എണ്ണമയമുള്ള ഫ്രൈസും അസിഡിക് മയമായ കെച്ചപ്പും രാത്രിയില്‍ ശരീരത്തിന് തീരെ അനുയോജ്യമായ ഭക്ഷണമല്ല.
6. വൈന്‍

ശരീരത്തിന്‍റെ ബയോളജിക്കല്‍ ക്ലോക്കിനെ താളം തെറ്റിക്കുമെന്നതിനാല്‍ വൈനും രാത്രിയില്‍ അത്ര നല്ലതാകില്ല.
7. സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തരി പോലുള്ള സിട്രസ് പഴങ്ങള്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ അധികരിപ്പിക്കുമെന്നതിനാല്‍ രാത്രിയില്‍ ഇവ കഴിക്കരുത്.
8. ഉള്ളി

സവാള, വെളുത്തുള്ളി, ഉള്ളി പോലുള്ളവ രാത്രിയില്‍ പച്ചയ്ക്ക് കഴിക്കരുത്. ഇതില്‍ നിന്നു വരുന്ന ഗ്യാസ് വയറിലെ മര്‍ദത്തെ വ്യതിയാനപ്പെടുത്തി തൊണ്ടയില്‍ ആസിഡ് റീഫ്ളക്സിന് കാരണമാകാം.
9. കാപ്പി

കാപ്പി നല്‍കുന്ന ഊര്‍ജം എട്ട് മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇതിനാല്‍ രാത്രിയില്‍ കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും.
10 ഷുഗര്‍ സീറിയല്‍

ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഷുഗര്‍ സീറിയല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാനും താഴാനും കാരണമാകുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
11.ബിയര്‍

ബിയര്‍ കുടിച്ചാല്‍ മൂത്രമൊഴിക്കാന്‍ രാത്രിയില്‍ അടിക്കടി ഉണരേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഇതിനാല്‍ ബിയറും രാത്രിയില്‍ ഒഴിവാക്കേണ്ടതാണ്.
12. എരിവുള്ള ഭക്ഷണം

ഭക്ഷണത്തില്‍ അധികമായി എരിവ് ചേരുന്നത് ചയാപചയ പ്രക്രിയയെ ത്വരിതപ്പെടുത്തും. പക്ഷേ, അത് ശരിക്കുള്ള ഉറക്കത്തെ തടസ്സപ്പെടുത്തും.
13.ചോക്ലേറ്റ്

രാത്രി ഭക്ഷണത്തിന് ശേഷം എന്തെങ്കിലും മധുരത്തിനായി ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇതും ഉറക്കത്തെ സഹായിക്കില്ല. കാരണം ചോക്ലേറ്റിലും ചെറിയ തോതില്‍ കഫൈന്‍ അടങ്ങിയിട്ടുണ്ട്.
14.ഉയര്‍ന്ന പ്രോട്ടീന്‍ തോതുള്ള ഭക്ഷണം

ഭക്ഷണത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ തോത് അടങ്ങുന്നത് സെറോടോണിന്‍ തോത് കുറച്ച് ഉറക്കത്തെ ബാധിക്കും.ഇതിനാല്‍ പ്രോട്ടീന്‍ ഭക്ഷണം എപ്പോഴും പ്രഭാതഭക്ഷണത്തിന് വേണ്ടി തിരഞ്ഞടുക്കണം.
15. ഉണക്ക പഴങ്ങള്‍

രാത്രിയില്‍ അമിതമായി ഉണക്ക പഴങ്ങള്‍ കഴിക്കുന്നത് വയര്‍ വേദനയ്ക്കും പേശി വലിവിനുമെല്ലാം കാരണമാകാം.
Content Summary: Avoid these foods at night