പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 2fvj5j4jp3lgbfori14s1qrhm8 7qeqvab34q6e6iav61pdtdi90o-list

മധുരം

മധുരമെന്ന് പറയുമ്പോള്‍ ചായയില്‍ നാം ചേര്‍ത്ത് കഴിക്കാറുള്ള വൈറ്റ് ഷുഗര്‍ മാത്രമല്ല. ബ്രൗണ്‍ ഷുഗര്‍, ശര്‍ക്കര, തേന്‍, കോണ്‍ സിറപ്പ്, ഫ്രൂട്ട് സിറപ്പ് പോലുള്ള കൃത്രിമ പഞ്ചസാര എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള മധുരവും പരമാവധി കുറയ്‌ക്കേണ്ടതും പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടതുമാണ്.

Image Credit: Shutterstock

സംസ്‌കരിച്ച ഭക്ഷണം

ചീസ്, ചിപ്‌സ്, സോസേജ്, റെഡി ടു കുക്ക് മീലുകള്‍ എന്നിങ്ങനെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അമിതമായ പഞ്ചസാരയും സോഡിയവും മോണോസോഡിയം ഗ്ലൂട്ടാമൈറ്റ് പോലുള്ള കൃത്രിമ ചേരുവകളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ ഇവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്

Image Credit: Shutterstock

ട്രാന്‍സ്ഫാറ്റ്

ബേക്ക് ചെയ്തതും വറുത്തതും പൊരിച്ചതുമായ പല ഭക്ഷണങ്ങളിലും ട്രാന്‍സ് ഫാറ്റ് ചേര്‍ന്നിരിക്കുന്നു. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിക്കുകയും ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യും

Image Credit: Shutterstock

റിഫൈന്‍ ചെയ്ത ഭക്ഷണം

റിഫൈന്‍ ചെയ്ത ധാന്യങ്ങള്‍, മൈദ, വൈറ്റ് റൈസ്, ബസ്മതി അരി പോലുള്ള പോളിഷ് ചെയ്ത ധാന്യങ്ങള്‍ എന്നിവയെല്ലാം അമിതമായ പഞ്ചസാര ശരീരത്തില്‍ എത്തിക്കുന്നു. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള പാന്‍ക്രിയാസിന്റെ ശേഷിയെയും ഇവ ബാധിക്കും

Image Credit: Shutterstock

മദ്യം

മദ്യത്തിന്റെ കാര്യത്തില്‍ കുറച്ച് കുടിച്ചാല്‍ നല്ലത്, അമിതമായാല്‍ മോശം എന്നതാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാല്‍ ഏതളവിലും മദ്യം മനുഷ്യന് ഹാനികരമായ പാനീയമാണെന്ന് പുതിയ പഠനങ്ങള്‍ പലതും തെളിയിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് മദ്യം പൂര്‍ണമായും ഒഴിവാക്കേണ്ട ഒന്നാണ്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article