തൈറോയ്ഡ് പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ പിന്തുടരാം ഈ ആരോഗ്യ ശീലങ്ങള്‍

5or6o3frf80o21sd6e0hab8k86 content-mm-mo-web-stories 3rf2rdg1hnjfun7rn2ufihgriv content-mm-mo-web-stories-health-2023 thyroid-lifestyle-changes content-mm-mo-web-stories-health

സന്തുലിത ഭക്ഷണക്രമം

പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ചേര്‍ന്ന സന്തുലിതമായ ഭക്ഷണക്രമം തൈറോയ്ഡിന്‍റെ ആരോഗ്യത്തെ സഹായിക്കും. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് മരുന്ന് കഴിക്കുന്നവര്‍ രാവിലെ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.

Image Credit: Shutterstock

അയഡിന്‍ അളവ്

തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യത്തിന് അയഡിന്‍ ചേര്‍ന്ന ഭക്ഷണവും ഉപ്പുമെല്ലാം കഴിക്കേണ്ടതാണ്. അയഡിന്‍ ചേര്‍ന്ന കടല്‍ മീനുകളും കടല്‍ പായലുകളും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം. എന്നാല്‍ ഇത് അധികമാകാതെയും ശ്രദ്ധിക്കേണ്ടതാണ്

Image Credit: Shutterstock

നിത്യവും വ്യായാമം

നിത്യവും വ്യായാമം ചെയ്യുന്നത് ഭാരം നിയന്ത്രിച്ച് നിര്‍ത്താനും തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാനും സഹായകമാണ്. ഹൈപോതൈറോയ്ഡിസം ചയാപചയ നിരക്കിനെ കുറയ്ക്കുന്നത് പെട്ടെന്ന് ഭാരം കൂടാന്‍ കാരണമായേക്കാം. ഇതിനാല്‍ വ്യായാമത്തിലൂടെ ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്

Image Credit: Shutterstock

സമ്മര്‍ദ നിയന്ത്രണം

നിരന്തരമുള്ള സമ്മര്‍ദം തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമം എന്നിവയിലൂടെയെല്ലാം സമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തണം

Image Credit: Shutterstock

ആവശ്യത്തിന് ഉറക്കം

രാത്രിയില്‍ ഏഴു മുതല്‍ ഒൻപത് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണം. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ തൈറോയ്ഡ് ഹോര്‍മോണ്‍ ബാലന്‍സ് തകര്‍ക്കാം

Image Credit: Shutterstock

വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക

കീടനാശിനികള്‍, രാസവസ്തുക്കള്‍, ഹെവി മെറ്റലുകള്‍ എന്നിങ്ങനെയുള്ള വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കാം

Image Credit: Shutterstock

ഇടയ്ക്കിടെ പരിശോധന

ഇടയ്ക്ക് ആരോഗ്യ പരിശോധനകള്‍ നടത്തുമ്പോൾ തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റും മറക്കാതെ ചെയ്യുക. തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കും

Image Credit: Shutterstock

സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കുക

സംസ്കരിച്ച ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്ത പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഇവയെല്ലാം ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കി തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ്

Image Credit: Shutterstock

പുകവലിയും മദ്യപാനവും ഒഴിവാക്കുക

പുകവലിയും മദ്യപാനവും തൈറോയ്ഡ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇവ രണ്ടും കർശനമായും ഒഴിവാക്കുക

Image Credit: Shutterstock

ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തിലെ ജലാംശം താഴാതിരിക്കാന്‍ ഇടയ്ക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജലീകരണം തൈറോയ്ഡ് പ്രവര്‍ത്തനത്തെയും ബാധിക്കാം

Image Credit: Shutterstock