ആരോഗ്യകരമായ ഈ കൊഴുപ്പുകള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

content-mm-mo-web-stories 30ti2bjquj8itphg6focf2p0s0 healthy-fat-foods content-mm-mo-web-stories-health-2023 content-mm-mo-web-stories-health dnrr6grb5dmqndtajtbpe2s0g

അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ അവക്കാഡോ ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍, പൊട്ടാസിയം, വൈറ്റമിന്‍ സി, കെ, ഇ എന്നിവയും ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

Image Credit: Shutterstock

ഫാറ്റി ഫിഷ്

സാല്‍മണ്‍, മത്തി പോലുള്ള ഫാറ്റി ഫിഷുകളും ആരോഗ്യകരമായ കൊഴുപ്പിനെ നല്‍കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും

Image Credit: Istockphoto

നട്സും വിത്തുകളും

ആല്‍മണ്ട്, വാള്‍നട്ട് പോലുള്ള നട്സുകളും ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡ് പോലുള്ള വിത്തുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ്. ഫൈബര്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയും ഇതില്‍ ധാരാളമായി ഉണ്ട്

Image Credit: Shutterstock

ഒലീവ് എണ്ണ

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഒലീവ് എണ്ണ നീര്‍ക്കെട്ട് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്‍റിഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളോട് പടപൊരുതാനും ഒലീവ് എണ്ണ സഹായിക്കും

Image Credit: Shutterstock

വെളിച്ചെണ്ണ

മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിരിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. ഇവ മറ്റ് ഫാറ്റി ആസിഡുകളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലാണ് വിഘടിക്കപ്പെടുന്നത്. കീറ്റോണുകളായി മാറുന്ന വെളിച്ചെണ്ണ തലച്ചോറിനും ശരീരത്തിനും ആവശ്യമുള്ള ഊര്‍ജം ഉടനടി നല്‍കുന്നു

Image Credit: Shutterstock

മുട്ട

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട മികച്ച സമീകൃത ആഹാരമാണ്. തലച്ചോറിന്‍റെയും കരളിന്‍റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന കോളൈന്‍ എന്ന വസ്തുവും മുട്ടയില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

ഡാര്‍ക്ക് ചോക്ലേറ്റ്

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും ഫ്ളാവനോയ്ഡുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും ഹൃദയോരാഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു

Image Credit: Shutterstock

യോഗര്‍ട്ട്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പ്രോബയോട്ടിക്കുകള്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12 എന്നിവയെല്ലാം അടങ്ങിയ യോഗര്‍ട്ടും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്രിമ മധുരം ചേര്‍ത്ത യോഗര്‍ട്ടുകള്‍ക്ക് പകരം ഗ്രീക്ക് യോഗര്‍ട്ട് വേണം ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍

Image Credit: Shutterstock

ചീസ്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, മറ്റ് അവശ്യ പോഷണങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ചീസ് ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമാണ്

Image Credit: Shutterstock

വെണ്ണ

ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയ വെണ്ണ ദിവസവും മുഴുവന്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്ന മികച്ച ഭക്ഷണമാണ്. വീട്ടില്‍ തന്നെ ഇത് തയാറാക്കി കഴിക്കാവുന്നതാണ്

Image Credit: Shutterstock