ADVERTISEMENT

കൊഴുപ്പെന്ന് കേള്‍ക്കുമ്പോൾ തന്നെ പലരുടെയും മനസ്സിലേക്ക് ഓടി വരുന്നത് കൊളസ്ട്രോള്‍, ഹൃദയാഘാതം പോലുള്ള സംഗതികളായിരിക്കും. എന്നാല്‍ എല്ലാ കൊഴുപ്പും പേടിക്കേണ്ട കാര്യമില്ല. ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഊര്‍ജവും പോഷണവും പ്രദാനം ചെയ്യുന്നു. അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ചയാപചയത്തിനുമെല്ലാം ആരോഗ്യകരമായ കൊഴുപ്പ് ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം. ഇവ നിത്യവുമുള്ള ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാവുന്നവയാണ്. 

 

Photo credit :  Krasula / Shutterstock.com
Photo credit : Krasula / Shutterstock.com

1. അവക്കാഡോ

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ അവക്കാഡോ ചീത്ത കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍, പൊട്ടാസിയം, വൈറ്റമിന്‍ സി, കെ, ഇ എന്നിവയും ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. 

1207107546
Photo Credit: Kshavratskaya/ Istockphoto

 

2. ഫാറ്റി ഫിഷ്

Image Credits: rootstocks/Istock.com
Image Credits: rootstocks/Istock.com

സാല്‍മണ്‍, മത്തി പോലുള്ള ഫാറ്റി ഫിഷുകളും ആരോഗ്യകരമായ കൊഴുപ്പിനെ നല്‍കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. 

 

olive-oil-DUSANZIDAR-shutterstock
Photo Credit: DUSAN ZIDAR/ Shutterstock.com

3. നട്സും വിത്തുകളും

ആല്‍മണ്ട്, വാള്‍നട്ട് പോലുള്ള നട്സുകളും ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡ് പോലുള്ള വിത്തുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ്. ഫൈബര്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയും ഇതില്‍ ധാരാളമായി ഉണ്ട്.

Image Credits : Africa Studio / Shutterstock.com
Image Credits : Africa Studio / Shutterstock.com

 

4. ഒലീവ് എണ്ണ

nelea33 | Shutterstock.com
nelea33 | Shutterstock.com

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഒലീവ് എണ്ണ നീര്‍ക്കെട്ട് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ആന്‍റിഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ രോഗങ്ങളോട് പടപൊരുതാനും ഒലീവ് എണ്ണ സഹായിക്കും.

 

Photo credit :  Sebastian Duda / Shutterstock.com
Photo credit : Sebastian Duda / Shutterstock.com

5. വെളിച്ചെണ്ണ

മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിരിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. ഇവ മറ്റ് ഫാറ്റി ആസിഡുകളെ അപേക്ഷിച്ച് വ്യത്യസ്തമായ രീതിയിലാണ് വിഘടിക്കപ്പെടുന്നത്. കീറ്റോണുകളായി മാറുന്ന വെളിച്ചെണ്ണ തലച്ചോറിനും ശരീരത്തിനും ആവശ്യമുള്ള ഊര്‍ജം ഉടനടി നല്‍കുന്നു. 

yogurt
Photo Credit: baibaz/ Shutterstock.com

 

6. മുട്ട

178421857
Photo Credit: Magone/ Istockphoto

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ മുട്ട മികച്ച സമീകൃത ആഹാരമാണ്. തലച്ചോറിന്‍റെയും കരളിന്‍റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന കോളൈന്‍ എന്ന വസ്തുവും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. 

 

butter
Photo Credit: ALEAIMAGE/ Istockphoto

7. ഡാര്‍ക്ക് ചോക്ലേറ്റ്

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും ഫ്ളാവനോയ്ഡുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും ഹൃദയോരാഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

 

8. യോഗര്‍ട്ട്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പ്രോബയോട്ടിക്കുകള്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12 എന്നിവയെല്ലാം അടങ്ങിയ യോഗര്‍ട്ടും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്രിമ മധുരം ചേര്‍ത്ത യോഗര്‍ട്ടുകള്‍ക്ക് പകരം ഗ്രീക്ക് യോഗര്‍ട്ട് വേണം ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍. 

 

9. ചീസ്

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, മറ്റ് അവശ്യ പോഷണങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ ചീസ് ശക്തമായ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമാണ്. 

 

10. വെണ്ണ

ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയ വെണ്ണ ദിവസവും മുഴുവന്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്ന മികച്ച ഭക്ഷണമാണ്. വീട്ടില്‍ തന്നെ ഇത് തയാറാക്കി കഴിക്കാവുന്നതാണ്.

Content Summary: These Foods Rich In Healthy Fats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com