ഭാരം കുറയ്ക്കാൻ ഈ അഞ്ച് ഡ്രൈഫ്രൂട്സ് കഴിക്കാം

content-mm-mo-web-stories 71trfr8hgdkbgvffdten1j6upu dry-fruits-weight-loss content-mm-mo-web-stories-health-2023 content-mm-mo-web-stories-health 143pqiidu64eks0bg6lo2m6v1p

ഭാരം കുറയ്ക്കാന്‍ പല തരം ഡയറ്റുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഓരോന്നിനും അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും.

Image Credit: Shutterstock

ഒരു വിധം എല്ലാ ഡയറ്റുകളിലും ഇടം പിടിക്കുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ് അഥവാ ഉണക്ക പഴങ്ങള്‍. പോഷണങ്ങളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഡ്രൈ ഫ്രൂട്സുകള്‍ ചയാപചയ നിരക്കിനെ വര്‍ധിപ്പിക്കും

Image Credit: Shutterstock

ആരോഗ്യകരമായി ഭാരം കുറയ്ക്കുന്നതിന് ഈ അഞ്ച് ഡ്രൈ ഫ്രൂട്സുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Image Credit: Shutterstock

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിലനിര്‍ത്തുന്നതിനാല്‍ മധുരത്തോടുള്ള അഭിനിവേശം ഗണ്യമായി കുറയ്ക്കാനാകും. ഉണക്ക മുന്തിരിയില്‍ ഉപ്പിന്‍റെ അംശം കുറവും അയഡിന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവ അധികവുമാണ്

Image Credit: Shutterstock

ഫിഗ്

ഉയര്‍ന്ന തോതില്‍ ഫൈബര്‍ ഉള്ളതിനാല്‍ ഫിഗ് അഥവാ അത്തിപ്പഴം ഭാരനിയന്ത്രണത്തില്‍ സഹായകമാണ്. ഇവ ദഹനത്തെ സഹായിക്കുകയും ചയാപചയ നിരക്ക് വര്‍ധിപ്പിക്കുകയും ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും

Image Credit: Shutterstock

ആല്‍മണ്ട്

ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് ഉള്ളവര്‍ക്ക് വളരെ പ്രയോജനപ്രദമായ ഒന്നാണ് ആല്‍മണ്ട്. കാലറി കുറഞ്ഞതും മോണോ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളമുള്ളതുമായ ആല്‍മണ്ട് കൊളസ്ട്രോള്‍ കുറയ്ക്കുകയും ഭാരനിയന്ത്രണത്തില്‍ സഹായിക്കുകയും ചെയ്യും

Image Credit: Shutterstock

ഈന്തപ്പഴം

പ്രധാന ഭക്ഷണങ്ങള്‍ക്കിടയില്‍ കഴിക്കാവുന്ന മികച്ചൊരു സ്നാക്കാണ് ഈന്തപ്പഴം. ഇവയിലെ ഫൈബര്‍ പെട്ടെന്ന് വിശക്കാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത സ്നാക്സുകള്‍ ഒഴിവാക്കാം

Image Credit: Shutterstock

വാള്‍നട്ട്

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും ഒമേഗ-3 ഫാറ്റി ആസിഡും അവശ്യ പോഷണങ്ങളും അടങ്ങിയതാണ് വാള്‍നട്ട്. ഇത് വിശപ്പിനെ അടക്കുകയും വലിച്ചു വാരി കഴിക്കുന്ന പ്രവണത നിയന്ത്രിക്കുകയും ചെയ്യും

Image Credit: Shutterstock