പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

content-mm-mo-web-stories fruits-for-breakfast content-mm-mo-web-stories-health-2023 content-mm-mo-web-stories-health 7g3stq68n25culpela2pgf87ih 3k3rllpi6dc21lkmgnpiunaec0

പ്രഭാത ഭക്ഷണത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഇഡ്ഡലിയും ദോശയും പുട്ടും അപ്പവുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടി വരിക.

Image Credit: Shutterstock

എന്നാല്‍ ഇവയ്ക്കൊപ്പം എന്തെങ്കിലും പഴങ്ങള്‍ കൂടി കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു

Image Credit: Shutterstock

പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ അറിയാം

Image Credit: Shutterstock

ശരീരത്തിലെ വിഷാംശം നീക്കും

പഴങ്ങളുമായി ഒരു ദിവസം ആരംഭിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു

Image Credit: Shutterstock

പ്രതിരോധ ശേഷി മെച്ചപ്പെടുത്തും

പഴങ്ങളില്‍ അവശ്യ വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകള്‍ ശരീരത്തിന് ഉണ്ടാക്കുന്ന നാശത്തെ തടുക്കുകയും ചെയ്യും

Image Credit: Shutterstock

ഹൃദയാരോഗ്യത്തിനും നല്ലത്

വൈറ്റമിനും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോതും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

Image Credit: Shutterstock

ദഹനം മെച്ചപ്പെടുത്തും

നിറയെ നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് പഴങ്ങള്‍. ഇത് ദഹനസംവിധാനത്തില്‍ നിന്ന് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തണ്ണിമത്തന്‍ പോലുള്ള ചില പഴങ്ങള്‍ ശരീരത്തില്‍ നിന്ന് അമിതമായ തോതിലുള്ള സോഡിയം പുറന്തള്ളാനും സഹായിക്കും

Image Credit: Shutterstock

ചയാപചയം മെച്ചപ്പെടുത്തും

വളരെ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് പഴങ്ങള്‍. ഇവ രാവിലെ കഴിക്കുന്നതിലൂടെ ചയാപചയ സംവിധാനവും മെച്ചപ്പെടുന്നതാണ്

Image Credit: Shutterstock

ഭാരം കുറയ്ക്കും

പഴങ്ങളിലെ വൈറ്റമിനുകളും ധാതുക്കളും ഫൈറ്റോന്യൂട്രിയന്‍റുകളും വയര്‍ നിറഞ്ഞെന്ന സന്ദേശം തലച്ചോറിന് നല്‍കും. ഇതിനാല്‍ വാരി വലിച്ച് ഭക്ഷണങ്ങള്‍ കഴിക്കുന്ന പ്രവണതയും ഒഴിക്കാന്‍ കഴിയും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

Image Credit: Shutterstock