ADVERTISEMENT

പ്രഭാത ഭക്ഷണത്തെ കുറിച്ച് ആലോചിക്കുമ്പോൾ  ഇഡ്ഡലിയും ദോശയും പുട്ടും അപ്പവുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടി വരിക. എന്നാല്‍ ഇവയ്ക്കൊപ്പം എന്തെങ്കിലും പഴങ്ങള്‍ കൂടി കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന്  ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. 

1. ശരീരത്തിലെ വിഷാംശം നീക്കും
പഴങ്ങളുമായി ഒരു ദിവസം ആരംഭിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുകയും രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

2. പ്രതിരോധ ശേഷി മെച്ചപ്പെടുത്തും
പഴങ്ങളില്‍ അവശ്യ വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഫ്രീ റാഡിക്കലുകള്‍ ശരീരത്തിന് ഉണ്ടാക്കുന്ന നാശത്തെ തടുക്കുകയും ചെയ്യും. 

 

3. ഹൃദയാരോഗ്യത്തിനും നല്ലത്
വൈറ്റമിനും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോതും രക്തസമ്മര്‍ദവും കുറയ്ക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

 

4. ദഹനം മെച്ചപ്പെടുത്തും
നിറയെ നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളാണ് പഴങ്ങള്‍. ഇത് ദഹനസംവിധാനത്തില്‍ നിന്ന് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. തണ്ണിമത്തന്‍ പോലുള്ള ചില പഴങ്ങള്‍ ശരീരത്തില്‍ നിന്ന് അമിതമായ തോതിലുള്ള സോഡിയം പുറന്തള്ളാനും സഹായിക്കും. 

 

5. ചയാപചയം മെച്ചപ്പെടുത്തും
വളരെ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് പഴങ്ങള്‍. ഇവ രാവിലെ കഴിക്കുന്നതിലൂടെ ചയാപചയ സംവിധാനവും മെച്ചപ്പെടുന്നതാണ്. 

 

6. ഭാരം കുറയ്ക്കും
പഴങ്ങളിലെ വൈറ്റമിനുകളും ധാതുക്കളും ഫൈറ്റോന്യൂട്രിയന്‍റുകളും വയര്‍ നിറഞ്ഞെന്ന സന്ദേശം തലച്ചോറിന് നല്‍കും. ഇതിനാല്‍ വാരി വലിച്ച് ഭക്ഷണങ്ങള്‍ കഴിക്കുന്ന പ്രവണതയും ഒഴിക്കാന്‍ കഴിയും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Content Summary: Health benefits of eating fruits for breakfast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com