വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ അഞ്ച്‌ കാര്യങ്ങള്‍

6f87i6nmgm2g1c2j55tsc9m434-list 4tjl9se5rg0cp1rg4o3c8219qj 7qeqvab34q6e6iav61pdtdi90o-list

വയറിലെ കോശങ്ങളുടെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഇവയ്‌ക്കുണ്ടാകുന്ന അനിയന്ത്രിതമായ വളര്‍ച്ചയാണ്‌ ഗാസ്‌ട്രിക്‌ കാന്‍സറിലേക്ക്‌ നയിക്കുന്നത്‌.

Image Credit: Shutterstock

2020ല്‍ 11 ലക്ഷം പേര്‍ക്ക്‌ ഈ അര്‍ബുദം പുതുതായി ബാധിച്ചതായും 7,70,000 മരണങ്ങള്‍ സംഭവിച്ചതായും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു

Image Credit: Shutterstock

ഇനി പറയുന്ന അഞ്ച്‌ കാര്യങ്ങള്‍ ഗാസ്‌ട്രിക്‌ കാന്‍സറിനുള്ള സാധ്യതകളെ കുറയ്‌ക്കുമെന്ന്‌ ഹാര്‍വഡ്‌ സര്‍വകലാശാലയിലെ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റ്‌ ഡോ. സേത്തി പറയുന്നു

Image Credit: Shutterstock

ക്രൂസിഫെറസ്‌ പച്ചക്കറികള്‍ കഴിക്കുക

കാബേജ്‌, കോളിഫ്‌ളവര്‍, ബ്രോക്കളി, ബ്രസല്‍സ്‌ സ്‌പ്രൗട്‌സ്‌, കെയ്‌ല്‍, റാഡിഷ്‌, ടര്‍ണിപ്പ്‌ പോലുള്ള ക്രൂസിഫെറസ്‌ പച്ചക്കറികള്‍ കഴിക്കുന്നത്‌ അര്‍ബുദ സാധ്യത കുറയ്‌ക്കും. അവയില്‍ സള്‍ഫോറഫേന്‍ പോലുള്ള ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു. ഇവ അര്‍ബുദത്തിനെതിരെ പോരാടാന്‍ ശേഷിയുള്ളവയാണ്‌

Image Credit: Shutterstock

വെളുത്തുള്ളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

ആന്റി കാന്‍സര്‍ ഗുണങ്ങളുള്ള അല്ലിസിന്‍ വെളുത്തുള്ളിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ ഓക്‌സിഡേറ്റീവ്‌ സ്‌ട്രെസ് കുറയ്‌ക്കുമെന്നും അര്‍ബുദകോശങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രതികരണത്തെ മെച്ചപ്പെടുത്തും

Image Credit: Shutterstock

സിട്രസ്‌ പഴങ്ങള്‍ പതിവാക്കാം

ഓറഞ്ച്‌, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ്‌ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ വയറിലെ അര്‍ബുദത്തിന്റെ വളര്‍ച്ചയെയും വ്യാപനത്തെയും കുറയ്‌ക്കുന്നതാണ്‌

Image Credit: Shutterstock

സംസ്‌കരിച്ച മാംസത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താം

സംസ്‌കരിച്ച മാംസവിഭവങ്ങളും ഭക്ഷണങ്ങളും പലപ്പോഴും കേടു കൂടാതെ സൂക്ഷിക്കുന്നത്‌ ഉപ്പ്‌ ചേര്‍ത്തും പുകയടിച്ചുമൊക്കെയാണ്‌. ഇത്‌ വയറിലെയും കുടലിലെയും അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കാം. ബീഫ്‌, മട്ടന്‍, പോര്‍ക്ക്‌ പോലുള്ള റെഡ്‌ മീറ്റുകളെ അര്‍ബുദകാരികളാകുന്ന ഗ്രൂപ്പ്‌ 2എ കാര്‍സിനോജനായി തരംതിരിച്ചിരിക്കുന്നു

Image Credit: Shutterstock

എച്ച്‌ പൈലോറി അണുബാധയ്‌ക്ക്‌ ചികിത്സ തേടാം

ഹെലികോബാക്ടര്‍ പൈലോറി(എച്ച്‌. പൈലോറി) എന്ന ബാക്ടീരിയ വയറില്‍ അണുബാധയ്‌ക്ക്‌ കാരണമാകുന്നു. ഈ അണുബാധയുണ്ടായാല്‍ ചികിത്സ ഉറപ്പാക്കണം. കാരണം എച്ച്‌. പൈലോറി അണുബാധ വയറിലെ അര്‍ബുദത്തിലേക്ക്‌ നയിക്കാവുന്ന ഘടകങ്ങളില്‍ ഒന്നാണ്‌

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article