ചെറിയ സ്ഥലത്ത് നെഞ്ചുവിരിച്ചു നിൽക്കുന്ന വീട്

315l1f8cbe0s0pohhf3uet4l7r https-www-manoramaonline-com-web-stories-homestyle web-stories 30pevmmnmkpfptjq0tkh7fphk1

കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രവാസിയായ ഷബീറിന്റെ പുതിയ വീട്. കൃത്യമായ ആകൃതിയില്ലാത്ത 6 സെന്റ് പ്ലോട്ടിന്റെ വെല്ലുവിളി മറികടന്നാണ് ഈ വീടുപണിതത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1950 ചതുരശ്രയടിയിൽ ഒരുക്കിയത്.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. അകത്തളത്തിൽ വിശാലത തോന്നിക്കാൻ ഇത് ഉപകരിക്കുന്നു. ഫർണിച്ചറുകൾ അളവെടുത്ത് പ്രത്യേകം നിർമിച്ചതാണ്.

ഡൈനിങ്ങിന്റെ വശത്തെ ഗ്ലാസ് ഡോർ തുറന്നാൽ ചെറിയ പാറ്റിയോയിലേക്ക് ഇറങ്ങാം. ഇവിടെ സുരക്ഷയ്ക്കായി ഗ്രില്ലുകൾ കൊടുത്തിട്ടുണ്ട്.

ACP ( Aluminium Composite Panel) ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ് നിർമിച്ചത്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ ഒരുക്കി. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും ഒരുക്കി.

സ്ട്രക്ചർ, ഫർണിഷിങ്, ലാൻഡ്സ്കേപ്പിങ്, ചുറ്റുമതിൽ അടക്കം 45 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More