ധ്വനി- സംഗീതം തുളുമ്പുന്ന വീട്

https-www-manoramaonline-com-web-stories-homestyle 6fjkg14oj2b5lti19dtau60f30 3blpemv0bhsum4gqfbqfcu9mlu web-stories

കണ്ണൂരാണ് ധ്വനി എന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. പല തട്ടുകളായി കിടക്കുന്ന സ്ലോപ് റൂഫ് ധ്വനിയുടെ പരമ്പരാഗത ഭംഗിക്ക് മാറ്റുകൂട്ടുന്നു. സംഗീതവീചികൾ പോലെ പല താളക്രമത്തിലുള്ള ഫർണിഷിങ്ങാണ് ഉള്ളിൽ.

നീളൻ സിറ്റ്ഔട്ട് കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. സിറ്റ്ഔട്ടിന്റെ കൈവരികളിലും ഭിത്തികളിലും തടിയുടെ പ്രൗഢി തെളിഞ്ഞുകാണാം.

ലിവിങ്, ഡൈനിങ്, കിച്ചൻ, മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ എന്നിവ 3700 ചതുരശ്രയടിയിൽ ഒരുക്കി.

സ്വീകരണമുറി ഡബിൾ ഹൈറ്റിൽ ഒരുക്കിയിരിക്കുന്നു. ഇത് അകത്തേക്ക് കയറുമ്പോൾ കൂടുതൽ വിശാലത തോന്നിക്കുന്നു.

ഗോവണിയുടെ കൈവരികളിലും നിറയുന്നത് നാച്വറൽ വുഡ് തന്നെ. മുകൾനിലയിലും ചെറിയ ഒത്തുചേരലുകൾക്കായി പാർട്ടി ഏരിയ നൽകിയിട്ടുണ്ട്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. ഹെഡ്ബോർഡ് ഡിസൈനിൽ മുതൽ സീലിങ്ങിൽ വരെ ഈ മാറ്റം പ്രകടമാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More