വെറും 6 സെന്റ്; ചെലവുചുരുക്കി സൂപ്പർവീട്!

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list mo-homestyle-dreamhome mo-homestyle 4gpgjhls23s7dhaaqlcju3qn54

മലപ്പുറം മുണ്ടുപറമ്പയിലാണ് പ്രവാസിയായ ഫിറോസിന്റെ പുതിയ വീട്. തൂവൽകൂടാരം എന്നാണ് വീടിന്റെ പേര്. സ്ഥല-സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പണിത വീടാണിത്. വെറും 6 സെന്റിലാണ് വീട്.

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്കനുയോജ്യമായാണ് എലിവേഷൻ. മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡൈനിങ് ടേബിൾ, കോർട്യാർഡിലെ സീറ്റിങ്, സ്റ്റഡി ഏരിയയിലെ ഫർണിച്ചർ എന്നിവയെല്ലാം മെറ്റലിൽ തടി പൊതിഞ്ഞു നിർമിച്ചതാണ്.

നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഇത് സാധ്യമാക്കി. കിടപ്പുമുറികൾ വിശാലമായി വ്യത്യസ്ത തീമുകളിൽ ഒരുക്കി.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 35 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ വിലക്കയറ്റം വച്ചുനോക്കുമ്പോൾ ഇത് ലാഭകരമാണ്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More