വടകരയ്ക്കടുത്ത് ചെമ്മരത്തൂരാണ് പ്രവാസിയായ അബ്ദുൽ നാസറിന്റെയും കുടുംബത്തിന്റെയും 'പുതിയ' വീട്. 15 വർഷം പഴക്കമുള്ള ട്രഡീഷണൽ വീടിനെ അതിന്റെ പരമ്പരാഗത തനിമ നിലനിർത്തി ഉള്ളിൽ ആധുനികവത്കരിക്കുകയാണ് ഇവിടെ ചെയ്തത്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ഇന്റീരിയർ ഏതാണ്ട് പൂർണമായും റീഫർബിഷ് ചെയ്തു.
ഡൈനിങ് ഹാളിന്റെ ഭിത്തിയിൽ അല്ലാഹുവിന്റെ 99 പേരുകൾ ഇലയിൽ ആലേഖനം ചെയ്ത ആലിന്റെ മെറ്റൽ കട്ടിങ് കൗതുകകരമാണ്.
ഒനിക്സ് മാർബിളിൽ+ ടീക് ഫിനിഷിലാണ് സ്‌റ്റെയർ. ഇതിൽ കൺസീൽഡ് എൽഇഡി ലൈറ്റുകളും കൊടുത്തിട്ടുണ്ട്.
മുകളിലും താഴെയും മൂന്നു വീതം കിടപ്പുമുറികൾ ഒരുക്കി. പഴയ കിടപ്പുമുറികൾ, ഒരു റിസോർട് ഫീലിങ് ലഭിക്കുംവിധം നവീകരിച്ചു.
മറൈൻ പ്ലൈ+ അക്രിലിക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.