ഇതുവഴി പോകുന്നവരൊക്കെ ഈ വീട് ശ്രദ്ധിക്കാതെ പോകില്ല!

https-www-manoramaonline-com-web-stories-homestyle 2hm6nlqt12d9i5dql34f4a3i5f 12prqhcv43vm3uk0go826bmjlj web-stories

തൃശൂർ ജില്ലയിലെ പട്ടുരായ്ക്കൽ എന്ന സ്ഥലത്താണ് ബിസിനസുകാരനായ ലിഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കോണാകൃതിയിലുള്ള 8 സെന്റ് പ്ലോട്ടും മുന്നിലൂടെ പോകുന്ന പ്രധാനറോഡുമായിരുന്നു രൂപകൽപനാവേളയിലെ വെല്ലുവിളികൾ.

വീതിയേറിയ പടികളുള്ള പൂമുഖമാണ് വീടിന്റെ ഹൈലൈറ്റ്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വൈറ്റ്+ ഗ്രേ കളർതീമാണ് ഇവിടെയുള്ളത്. വീടിന്റെ അതേ കളർതീമിൽ ചുറ്റുമതിലും ഒരുക്കി

പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3252 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീടിനകത്തേക്ക് കയറുമ്പോൾതന്നെ നിലത്ത് ഒരു പുതുമ അനുഭവപ്പെടും. ഡിജിറ്റൽ വിട്രിഫൈഡ് ടൈലാണ് ഇവിടെ വിരിച്ചത്. പൂമുഖത്തുമാത്രം ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് യെലോ അപ്ഹോൾസ്റ്ററി സോഫകളുള്ള ഫോർമൽ ലിവിങ്ങിലേക്കാണ്.

അകത്തേക്ക് കയറുമ്പോൾ ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. എങ്കിലും പ്ലാന്റർ ബോക്സുകൾ വച്ച സെമി-പാർടീഷൻ കൊണ്ട് ചെറിയ വേർതിരിവും സാധ്യമാക്കുന്നു.

ഐ സെക്‌ഷൻ ഫ്രയിമിൽ തേക്കിന്റെ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികളിൽ വുഡ്+ ഗ്ലാസ് കോംബിനേഷൻ തുടരുന്നു.

സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെയും ടിവി യൂണിറ്റുണ്ട്. താഴത്തെ നിലയുടെ ഓവർവ്യൂ ലഭിക്കുംവിധം ഒരു കണക്‌ഷൻ സ്‌പേസും ഇവിടെയുണ്ട്.

കിച്ചൻ- ഡൈനിങ് വേർതിരിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ്. ആർട്ടിഫിഷ്യൽ ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഓവർഹെഡ് ക്യാബിനറ്റുകൾ പ്ലാനിലാക് ഗ്ലാസ് ഫിനിഷിൽ ഒരുക്കി.

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. എല്ലാ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കി, അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഉൾപ്പെടുത്തി.

വീടിനകം ചുറ്റിവരുമ്പോൾ പൊതുവിൽ ശ്രദ്ധിക്കുന്ന ഒരു കാര്യം ധാരാളം ഗ്ലാസ് ജാലകങ്ങളുടെ സാന്നിധ്യമാണ്. അതിനാൽ പകൽസമയത്ത് നാച്ചുറൽ ലൈറ്റ് നന്നായി ഉള്ളിലെത്തുന്നു. ലൈറ്റുകൾ ഇടേണ്ട കാര്യമില്ല.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read more