മുടക്കിയ കാശിന് ഇരട്ടിമൂല്യമുള്ള വീട്!

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list mo-homestyle-dreamhome 38dvdl5jk69bfoesin9460dhnc mo-homestyle

തൃശൂർ ചാലക്കുടിയിലാണ് വിനിലിന്റെ പുതിയ വീട്. ഇവരുടെ പോക്കറ്റിൽ ഒതുങ്ങുന്ന തികച്ചും പ്രകൃതിസൗഹൃദമായ ഒരു വീടാണിത്. തൃപ്രയാർ കോസ്റ്റ് ഫോഡിലെ ഡിസൈനറായ ശാന്തിലാലാണ് ഈ വീടിന്റെ ശിൽപി.

നീണ്ട പൂമുഖം, വശങ്ങളിൽ വരാന്ത, അകത്തേക്ക് കയറുമ്പോൾ മധ്യത്തിലായി കോർട്യാർഡ്, സ്വീകരണമുറി, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെനിലയിലുള്ളത്. മുകൾനിലയിൽ ഒരുകിടപ്പുമുറി, ലിവിങ്, റീഡിങ് സ്‌പേസ് എന്നിവയുമുണ്ട്. മൊത്തം 2200 ചതുരശ്രയടിയാണ് വിസ്തീർണം.

വീട്ടിലെ ജനൽ, വാതിൽ കട്ടിളകളടക്കം പഴയ വീടുകൾ പൊളിച്ചിടത്തുനിന്ന് വാങ്ങി പുനരുപയോഗിച്ചിരിക്കുകയാണ്. ബാത്റൂം, കിച്ചൻ പോലെ ഈർപ്പസാധ്യതയുള്ള ഇടങ്ങളിൽമാത്രമാണ് ചുവരുകളിൽ സിമന്റ് ഫിനിഷ് ചെയ്തിരിക്കുന്നത്. ബാക്കിയെല്ലാം മണ്ണും കുമ്മായവും ഇടകലർത്തിയാണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത്.

ഡബിൾ ഹൈറ്റിലുള്ള കോർട്യാർഡാണ് ഉള്ളിലെ ശ്രദ്ധാകേന്ദ്രം. മുകൾനിലയിൽ ഗ്ലാസ് സീലിങ്ങാണ്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു.

കോർട്യാർഡ്- ഡൈനിങ്ങ്- കിച്ചൻ എന്നിവയെല്ലാം ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഒട്ടും സ്ഥലം പാഴാക്കാതെയാണ് സ്‌റ്റെയറിന്റെ ഡിസൈൻ. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് ഇത് നിർമിച്ചത്. സ്‌റ്റെയറിന്റെ താഴെ വാഷ് ബേസിൻ ക്രമീകരിച്ചു.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം കൊടുത്തിട്ടുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 34 ലക്ഷം രൂപയാണ് വീടിന് ചെലവായത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read more