വെറും 6 സെന്റ്, 23 ലക്ഷം രൂപ! അതിശയമാണ് ഈ വീട്!

5qvldhn2cpj8jgr0dlmldmn6du content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle 5q1cbmnt1ndhdohtrmqg7ijjch kerala-house-6-cent-23-lakhs-feroke

കോഴിക്കോട് ഫറോക്കിലാണ് ഷൈജലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വീതി വളരെ കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു വെല്ലുവിളി. ഇതിൽ ഫിറ്റ് ചെയ്യുംവിധം ബോക്സ് മാതൃകയിലാണ് എലിവേഷൻ. .

ഗ്രീൻ നിറത്തിലുള്ള ഡബിൾഹൈറ്റ് ഷോവോളും സിറ്റൗട്ടിനുമുകളിലെ ടൈൽ ക്ലാഡിങ്ങുമാണ് ആകർഷണം.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, കിച്ചൻ, വർക്കേരിയ, സ്റ്റോർ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, സ്റ്റഡി ഏരിയ എന്നിവയുമുണ്ട്. മൊത്തം 1800 ചതുരശ്രയടിയാണ് വിസ്തീർണം.

വീട്ടിലെ ഹൃദയം ഡബിൾഹൈറ്റിൽ ഒരുക്കിയ ഡൈനിങ് ഹാളാണ്. വുഡ്+ ഗ്ലാസ് കോമ്പിനേഷനിലാണ് ഡൈനിങ് ടേബിൾ. അനുബന്ധമായി വാഷ് ഏരിയയുമുണ്ട്.

ഡൈനിങ്ങിൽ ടിവി യൂണിറ്റും വേർതിരിച്ചു.

മെറ്റൽ സ്ട്രക്ചറിൽ തടി പൊതിഞ്ഞാണ് സ്‌റ്റെയർ. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയറിന്റെ താഴെ പ്രെയർ റൂം വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി.

സ്റ്റോറേജിനു പ്രാധ്യാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകളും ചിട്ടപ്പെടുത്തി.

ഐലൻഡ് ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ് നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു..