ഈ വീടിനെന്താ ഇത്ര പ്രത്യേകത?: ഉള്ളിലാണ് അതിനുള്ള ഉത്തരം!

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle f0bstnmrg0cmp6ldq00lrqsjm 3j45phfhs3b10jkkatmdjlvoq2 simple-house-with-colorful-chettinad-flooring-thalassery

കണ്ണൂർ തലശ്ശേരിയിലാണ് സാജിദ് മാളിയേക്കലിന്റെയും കുടുംബത്തിന്റെയും വീട്. ഒരുനിലയിൽ ഒതുക്കമുള്ള വീടിന് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിക്കുന്നവരോട് അകത്തേക്ക് കയറി നോക്കാൻ വീട്ടുകാർ പറയും. കാരണം വീടിന്റെ സർപ്രൈസ് ഉള്ളിലാണ്

ആത്തംകുടി ടൈലുകളുടെ മാസ്മരികഭംഗിയാണ് വീടിനുള്ളിൽ നിറയുന്നത്. ഓരോ മുറിയിലും ടൈലുകൾ കൊണ്ട് വ്യത്യസ്ത വർണ്ണപ്രപഞ്ചം തന്നെ തീർത്തിരിക്കുന്നു.

അകത്തളങ്ങൾ വിശാലവും ആകർഷകവുമാകണം എന്നതായിരുന്നു വീട്ടുകാരുടെ ഒരേയൊരാവശ്യം. അങ്ങനെയാണ് വീടിന് തുറന്ന അകത്തളങ്ങൾ ലഭിച്ചതും നിലത്ത് കാരൈക്കുടിയിലെ പ്രശസ്തമായ ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകൾ ഹാജർ വച്ചതും.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

കോമൺ ഏരിയകൾക്ക് ( ലിവിങ്- ഡൈനിങ്- ഫാമിലി ലിവിങ്) നീല+ മഞ്ഞ കളർതീമിലുള്ള ആത്തംകുടി ടൈലുകളാണ്.

കോർട്യാർഡാണ് ഉള്ളിലെ മറ്റൊരാകർഷണം. ഫ്ലോർ ലെവലിൽനിന്ന് താഴ്ത്തിയാണ് ഇതിന്റെ സ്ഥാനം. സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ഇവിടെ ചെയറുകളും സോഫയും നൽകി നല്ലൊരു റിലാക്സിങ് സ്‌പേസാക്കിമാറ്റി.

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് കൺസോളാണ് ഇവിടെ.

മഞ്ഞ നിറത്തിന്റെ തെളിച്ചമാണ് കിച്ചൻ ടൈലുകളിൽ പ്രതിഫലിക്കുന്നത്. ഒരു ഫെയറി ടെയിൽ ആംബിയൻസ് നിറയ്ക്കാൻ ഇതുപകരിക്കുന്നു. ഒതുക്കമുള്ള മോഡുലർ കിച്ചനാണ് ഇവിടെ.

കിടപ്പുമുറികളിൽ വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകളാണ്. ഒരിടത്ത് ഗ്രീൻ ടൈലുകളും ഒരിടത്ത് ടെറാക്കോട്ട ടൈലുകളും കാണാം.

കിടപ്പുമുറികളിൽ പഴമ അനുസ്മരിപ്പിക്കുന്ന കളേർഡ് ഗ്ലാസുമുണ്ട്. ഇതുവഴിയെത്തുന്ന പ്രകാശം ഉള്ളിൽ വർണങ്ങൾ നിറയ്ക്കുന്നു.

ചുരുക്കത്തിൽ വീടിന്റെ ലളിതമായ പുറംകാഴ്ച കണ്ട് മുൻവിധിയോടെ സമീപിച്ചവരെല്ലാം വീടുകണ്ടിറങ്ങുമ്പോൾ നല്ലൊരു വർണ്ണപ്രപഞ്ചം കണ്ട തൃപ്തിയോടെയാണ് മടങ്ങുന്നത്.