ഇത് വീതികുറഞ്ഞ പ്ലോട്ടിലെ മനോഹരവീട്!

content-mm-mo-web-stories-homestyle-2022 content-mm-mo-web-stories content-mm-mo-web-stories-homestyle contemporary-house-in-congested-plot-wadakkanchery 4ma7c1aovga2rtemvcvmi9ipjn 3q1bcvnt8rdgrgnjg2qo3meo03

തൃശൂർ വടക്കാഞ്ചേരിയിലാണ് വർഗീസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വീതികുറഞ്ഞു നീളത്തിലുള്ള 14 സെന്റ് പ്ലോട്ടിൽ ഫ്ലാറ്റ്- ബോക്സ് ഡിസൈനിലാണ് എലിവേഷൻ. വൈറ്റ്+ ബ്ലൂ നിറങ്ങൾക്കൊപ്പം പൂമുഖത്തും മുഖപ്പിലുമുള്ള വുഡൻ ക്ലാഡിങ് ടൈലുകൾ ഭംഗിനിറയ്ക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിലുമൊരുക്കി. മൊത്തം 2631 ചതുരശ്രയടിയാണ് വിസ്തീർണം.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് സ്വകാര്യതയോടെ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ടിവി യൂണിറ്റും പ്രെയർ സ്‌പേസും ക്രമീകരിച്ചു. U ഷേപ്ഡ് സോഫയും ചെയറുകളുമാണ് ഇവിടം അലങ്കരിക്കുന്നത്.

നാച്ചുറൽ ലൈറ്റിന് പ്രാമുഖ്യം നൽകിയാണ് ഡൈനിങ് ഡിസൈൻ. ജാളി ജാലകങ്ങളും പർഗോള സ്‌കൈലൈറ്റ്‌ സീലിങ്ങും ഇവിടെയുണ്ട്. ഇതുവഴി പ്രകാശം ഹാളിൽനിറയുന്നു.

വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചത്. സ്‌റ്റെയറിൽ ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു. സ്റ്റീൽ+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. സ്‌റ്റെയർ കയറിയെത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്.

സ്വകാര്യത ഉറപ്പാക്കിയാണ് നാലു കിടപ്പുമുറികളും. നാലും വ്യത്യസ്ത ലുക്& തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു. ഹെഡ്‌സൈഡ് വോൾ വോൾപേപ്പർ ഒട്ടിച്ച് ഭംഗിയാക്കി.

പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് ഓവർഹെഡ് ക്യാബിനറ്റ്. ബോട്ടം ക്യാബിനറ്റുകൾ മൈക്ക ലാമിനേഷനിൽ ഒരുക്കി. ബാക്ക് സ്പ്ലാഷ് വിട്രിഫൈഡ് ടൈൽ വിരിച്ചു ഭംഗിയാക്കി. അനുബന്ധമായി വർക്കിങ് കിച്ചനുമുണ്ട്.