വേറിട്ട രൂപം, സർപ്രൈസുകൾ; ഇതൊരു അദ്‌ഭുതവീട്!

wedge-house-vizhinjam-tropical-climate-oriented-design https-www-manoramaonline-com-web-stories 5mqjri76bneeqdl2dhumso3nt4 https-www-manoramaonline-com-web-stories-homestyle-2023 https-www-manoramaonline-com-web-stories-homestyle 1qkn51ljr033n29o095mcq20bd

കടലോര ഗ്രാമമായ വിഴിഞ്ഞത്താണ് ജോസിന്റെയും കുടുംബത്തിന്റെയും വെക്കേഷൻ ഹോം സ്ഥിതിചെയ്യുന്നത്. ആദ്യകാഴ്ചയിൽത്തന്നെ കണ്ണുകളെ ആകർഷിക്കുന്ന രൂപഭംഗിയാണ് ഹൈലൈറ്റ്.

സിറ്റൗട്ട്, ഫോർമൽ- ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയുമുണ്ട്. മൊത്തം 5300 ചതുരശ്രയടിയാണ് വിസ്തീർണം.

ഏറ്റവും മികച്ച നാച്ചുറൽ ആംബിയൻസ് വീടിനുള്ളിൽ ലഭിക്കണം എന്ന വീട്ടുകാരുടെ ആഗ്രഹമാണ് വീടിന് ഇങ്ങനെയൊരു രൂപം ലഭിക്കാൻ കാരണം. തെക്കുപടിഞ്ഞാറ്- വടക്കുകിഴക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കാറ്റ് വീടിനുള്ളിൽ കയറിയിറങ്ങി പോകുംവിധമാണ് ഇടങ്ങളുടെ വിന്യാസം.

മഴയും വെയിലും കാറ്റുമെല്ലാം ഉള്ളിലെത്തുന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവ്. ഇതിനുചുറ്റുമാണ് താഴത്തെ ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഗ്ലാസ് വാതിലിലൂടെ നടുമുറ്റത്തേക്ക് പ്രവേശിക്കാം. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവുമെല്ലാം ഉള്ളിൽനിറയും.

ഡൈനിങ്ങിലെ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ക്രീപ്പറുകൾ പടർത്തിയിട്ടുണ്ട്. കോർട്യാർഡിലൂടെയാണ് സ്‌റ്റെയർ.

ധാരാളം അണ്ടർ-ഓവർ ഹെഡ് ക്യാബിനറ്റുകൾ നൽകിയ കിച്ചനാണ് ഇവിടെയുള്ളത്. കിച്ചണിൽ ഒരു ഭിത്തി ടൈൽ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു.

എല്ലാ കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി.