അതിമനോഹരം; ഈ വീടിന് നിരവധി ആരാധകർ!

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 2a075k3vahreff66ls2um4bc4l unique-fusion-house-with-minimal-interiors 6t60moi16qpb433ntig7hqtuj

കോട്ടയം തലയോലപ്പറമ്പിലാണ് അസ്‌ലത്തിന്റെ പുതിയവീട്. 25 സെന്റ് പ്ലോട്ടിൽ വീടിന്റെ മനോഹാരിത ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കിയാണ് പണിതത്. എലിവേഷൻ പകുതി ചരിച്ചു ഓടുവിരിച്ചതും പകുതി ഫ്ലാറ്റ് ബോക്സ് ആകൃതിയിലാക്കിയതും ഭംഗിനിറയ്ക്കുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ സ്റ്റഡി സ്‌പേസ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, ടെറസ് എന്നിവയുമുണ്ട്. മൊത്തം 2750 ചതുരശ്രയടിയാണ് വിസ്തീർണം.

വീട്ടിൽ കൂടുതലും നാച്ചുറൽ മെറ്റീരിയലുകളാണ് ഉപയോഗിച്ചത്. കാറ്റ്, വെളിച്ചം, മിനിമലിസം...ഇവയുടെ സങ്കലനമാണ് അകത്തളങ്ങൾ. കാറ്റിനും വെളിച്ചത്തിനും പ്രവേശിക്കാനായി രാവിലെ മുതൽ വൈകിട്ടുവരെ നിഴൽവട്ടങ്ങൾ ഉള്ളിൽ നൃത്തം ചെയ്യും.

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ നയത്തിലാണ്. ഇവിടെ മുകളിലെ സീലിങ് കോൺക്രീറ്റ് ഫിനിഷിൽ ഒരു പ്ലാന്റർ ബോക്സ് പോലെയൊരുക്കിയത് ശ്രദ്ധേയമാണ്. ഇവിടെനിന്ന് ക്രീപ്പറുകൾ താഴേക്ക് പടരുന്നു.

സ്‌റ്റെയറിന്റെ ഡിസൈനും ശ്രദ്ധേയമാണ്. മെറ്റൽ ഷീറ്റുകൾ അടുക്കിയാണ് ഇത് നിർമിച്ചത്.

വ്യത്യസ്ത നിറങ്ങളുടെ സാന്നിധ്യമാണ് മറ്റൊരാകർഷണം. എലിവേഷനിലെ ലൈറ്റ് ഗ്രീൻ, യെലോ, പേസ്റ്റൽ ബ്ലൂ, റെഡ് നിറങ്ങൾ വേറിട്ട ആംബിയൻസ് ഉള്ളിലൊരുക്കുന്നു.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 91 ലക്ഷം രൂപയാണ് വീടിന് ചെലവായത്. നിരവധി ആളുകളാണ് വീടുകാണാൻ ഇപ്പോൾ ഇവിടേക്കെത്തുന്നത്