ഹൃദയം നിറയ്ക്കുന്ന ഭംഗി- ഹിറ്റായി 'നിരുപമം'

https-www-manoramaonline-com-web-stories 2sc0h7crfalba0c1dpbdl6q853 https-www-manoramaonline-com-web-stories-homestyle-2023 https-www-manoramaonline-com-web-stories-homestyle contemporary-house-with-simple-interiors 18isosaegj1stdqef7hintunjs

തിരുവനന്തപുരം നെട്ടയത്താണ് അഖിലിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 6.5 സെന്റിലാണ് വീടിരിക്കുന്നത്. ടെറാക്കോട്ട ജാളികളുടെ സാന്നിധ്യമാണ് വീടിന്റെ പുറംകാഴ്ച മനോഹരമാക്കുന്നത്

നിരുപമം എന്നാണ് വീടിന്റെ പേര്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വീട്ടിലെ ഹൈലൈറ്റ് ഡബിൾഹൈറ്റ് കോർട്യാർഡാണ്. ടെറാക്കോട്ട ടൈൽ പതിപ്പിച്ച് ഭിത്തിവേർതിരിച്ചു. ഇൻഡോർ ചെടികളും ആട്ടുകട്ടിലും ഇവിടെ ഹാജരുണ്ട്. ഗ്ലാസ് സീലിങ്ങിലൂടെ സമൃദ്ധമായി പ്രകാശം ഉള്ളിലെത്തുന്നു. വീട്ടുകാരുടെ പ്രിയയിടവും ഇതുതന്നെ.

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ലളിതമായ ഡൈനിങ് സെറ്റാണ് കസ്റ്റമൈസ് ചെയ്തത്.

കിച്ചൻ വർണാഭമായാണ് ഒരുക്കിയത്. മഞ്ഞ നിറത്തിലാണ് കിച്ചൻ തീം. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.

വീടിന്റെ എലിവേഷനിലെ മറ്റൊരു ഹൈലൈറ്റാണ് ബാൽക്കണി. സിംപിൾ എലഗന്റ് തീമിലാണ് ഇതൊരുക്കിയത്. ചെടികളും ഊഞ്ഞാലും ഇവിടം അലങ്കരിക്കുന്നു.