ഇത് ആകാംക്ഷ ഉണർത്തുന്ന വീട്

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 6pmfuvfdlneiclqvvq7008qro2 2lf13pc0qvgtga71gpv57q2qqu simple-outside-elegant-inside-home-thiruvalla

'പുറംതാൾ നോക്കി പുസ്തകത്തെ വിലയിരുത്തരുത്' എന്ന ശൈലിയെ അന്വർഥമാക്കുന്നതാണ് ഈ വീടിന്റെ അനുഭവം. പത്തനംതിട്ട തിരുവല്ലയിലാണ് പ്രശാന്തിന്റെയും കുടുംബത്തിന്റെയും ഈ വെറൈറ്റി വീട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. ഒരുകിടപ്പുമുറി, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി എന്നിവയാണ് മുകൾനിലയിലുള്ളത്. മൊത്തം 2750 ചതുരശ്രയടിയാണ് വിസ്തീർണം.

കോർട്യാർഡാണ് വീട്ടിലെ ആത്മാവ്. കോർട്യാർഡ് കം പൂളാണ് ഇവിടെയുള്ളത് എന്നതാണ് ഹൈലൈറ്റ്. മഴയും വെയിലും ഉള്ളിലെത്തുന്ന പച്ചപ്പിന്റെ തുരുത്താണ് ഈ കോർട്യാർഡ്.

മാർബിൾ ടോപ്പുള്ള ഡൈനിങ് ടേബിളും കസ്റ്റമൈസ്ഡ് ചെയറുകളുമാണിവിടെ. പൂൾ കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഡിസൈൻ.

വീട്ടിലെ മറ്റൊരു മനോഹരയിടം യൂട്ടിലിറ്റി സ്‌പേസാണ്. ഗ്ലാസ് സീലിങ്ങും ജാളി ഭിത്തിയും ആട്ടുകട്ടിലും നിലത്തുവിരിച്ച മൊറോക്കൻ ടൈൽസുമെല്ലാം ഇവിടം വീട്ടുകാരുടെ ഫേവറിറ്റ് കോർണറാക്കുന്നു.

ബാൽക്കണിയാണ് മറ്റൊരു മനോഹരയിടം. ഇവിടെനിന്ന് നേരെ പൂളിലേക്ക് നോട്ടമെത്തും. പെർഫെറേറ്റഡ് ഷീറ്റ് കൊണ്ടാണ് ബാൽക്കണിയുടെ കൈവരികളും. ഇൻഡോർ പ്ലാന്റുകളും ചെയറുകളും ഇവിടെ വിന്യസിച്ചു.

കാറ്റിനും വെളിച്ചത്തിനും സ്‌റ്റോറേജിനും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവ ഇവിടെയുണ്ട്.

മറൈൻ പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനിൽ മധ്യത്തിലായി പാൻട്രി യൂണിറ്റുമുണ്ട്. ഫ്ലൂട്ടഡ് പാനലിങ് ചെയ്ത് ഭംഗിയാക്കി.