പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് ഷ്റോഫ് ഗഫൂറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കന്റെംപ്രറി ശൈലിയുടെ സൗകര്യങ്ങളും കാലാവസ്ഥയ്ക്കനുയോജ്യമായി ട്രോപ്പിക്കൽ എലിവേഷനും സമന്വയിപ്പിച്ചാണ് വീടൊരുക്കിയത്
ഫ്ലാറ്റ് കോൺക്രീറ്റ് മേൽക്കൂരയ്‌ക്കൊപ്പം പലതട്ടുകളായി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയുമുണ്ട്. വീടിനൊപ്പം ലാൻഡ്സ്കേപ്പിനും മനോഹരമായി ചിട്ടപ്പെടുത്തി. താന്തൂർ സ്‌റ്റോൺ, കോട്ട സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. പുൽത്തകിടിയും ചെടികളും മരങ്ങളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, മെസനൈൻ ഫ്ലോർ, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4306 ചതുരശ്രയടിയാണ് വിസ്തീർണം.
ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ലിവിങ്- ഡൈനിങ്- കോർട്യാർഡ് സ്‌പേസുകളെല്ലാം പരസ്പരം കണക്ട് ചെയ്ത് വിന്യസിച്ചു. ഇതിനൊപ്പം ഡബിൾ ഹൈറ്റ് സീലിങ് കൂടിയാകുമ്പോൾ ഉള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു.
രണ്ടുകിടപ്പുമുറികൾക്ക് നടുവിലാണ് സ്‌കൈലൈറ്റ് റൂഫുള്ള കോർട്യാർഡ്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു. ഇൻഡോർ പ്ലാന്റുകൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.
സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ മെസനൈൻ ഫ്ലോർ പോലെ അപ്പർ ലിവിങ് ക്രമീകരിച്ചു. ഇവിടെ ബുക് ഷെൽഫും മനോഹരമായി സീറ്റിങ്ങും ചിട്ടപ്പെടുത്തി.