ADVERTISEMENT

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് ഷ്റോഫ് ഗഫൂറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കന്റെംപ്രറി ശൈലിയുടെ സൗകര്യങ്ങളും കാലാവസ്ഥയ്ക്കനുയോജ്യമായി ട്രോപ്പിക്കൽ എലിവേഷനും സമന്വയിപ്പിച്ചാണ് വീടൊരുക്കിയത്. ലാൻഡ്സ്കേപ്പിന്റെ പലഭാഗത്തുനിന്നും വീടിന്റെ വ്യത്യസ്തമായ എലിവേഷനാണ് കാണാൻസാധിക്കുന്നത്.

mannarkad-home-elevation

ഫ്ലാറ്റ് കോൺക്രീറ്റ് മേൽക്കൂരയ്‌ക്കൊപ്പം പലതട്ടുകളായി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയുമുണ്ട്.  വീടിനൊപ്പം ലാൻഡ്സ്കേപ്പിനും മനോഹരമായി ചിട്ടപ്പെടുത്തി. താന്തൂർ സ്‌റ്റോൺ, കോട്ട സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. പുൽത്തകിടിയും ചെടികളും മരങ്ങളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു.

mannarkad-home-exterior

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, മെസനൈൻ ഫ്ലോർ, യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 4306 ചതുരശ്രയടിയാണ് വിസ്തീർണം.

mannarkad-home-fliving

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ലിവിങ്- ഡൈനിങ്- കോർട്യാർഡ് സ്‌പേസുകളെല്ലാം പരസ്പരം കണക്ട് ചെയ്ത് വിന്യസിച്ചു. ഇതിനൊപ്പം ഡബിൾ ഹൈറ്റ് സീലിങ് കൂടിയാകുമ്പോൾ ഉള്ളിൽ നല്ല വിശാലത അനുഭവപ്പെടുന്നു.

mannarkad-home-court

തടിയുടെ പ്രൗഢിയിലാണ് ഫോർമൽ ലിവിങ് ഒരുക്കിയത്. രണ്ടുസൈഡിലും ഗ്ലാസ് വോളുകളാണ്. ഇതുവഴി നാച്ചുറൽ ലൈറ്റ് ഉള്ളിലെത്തുന്നു. ഇതുവഴി പുറത്തെ പാറ്റിയോ സ്‌പേസിലേക്കും കടക്കാം.

mannarkad-home-upper

ഹാളിന്റെ ഒരറ്റത്തായി ലിവിങ് ക്രമീകരിച്ചു. യെലോ കുഷ്യൻ സോഫ, സിമന്റ് ഫിനിഷ് ടിവി വോൾ എന്നിവയാണ് ഇവിടെ ഹൈലൈറ്റുകൾ.

ഓപ്പൺ ഹാളിൽ മധ്യത്തിലുള്ള ഡബിൾ ഹൈറ്റ് സ്‌പേസിലാണ് ഡൈനിങ്ങിന്റെ സ്ഥാനം. തേക്ക് ഫിനിഷിലാണ് ഡൈനിങ് സെറ്റ്. 

mannarkad-home-dine

സിംപിൾ തീമിലാണ് സ്‌റ്റെയർ. പടവിൽ ടീക് പാനലിങ് ചെയ്തു. ജിഐ കൈവരികളും നൽകി. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ മെസനൈൻ ഫ്ലോർ പോലെ അപ്പർ ലിവിങ് ക്രമീകരിച്ചു. ഇവിടെ ബുക് ഷെൽഫും മനോഹരമായി സീറ്റിങ്ങും ചിട്ടപ്പെടുത്തി.

mannarkad-home-living

റസ്റ്റിക് സിമന്റ് ഫിനിഷിലാണ് ഇവിടെ സീലിങ് എന്നതും ശ്രദ്ധേയമാണ്.

tropical-contemporary-house-bed

ആകാശനീലിമയിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ആർട്ട് ടൈലുകളുമുണ്ട്.

tropical-contemporary-house-court

താഴത്തെ രണ്ടുകിടപ്പുമുറികൾക്ക് നടുവിലാണ് സ്‌കൈലൈറ്റ് റൂഫുള്ള കോർട്യാർഡ്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു. ഇൻഡോർ പ്ലാന്റുകൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

 

Project facts

Location- Mannarkad, Palakkad

Plot- 31 cent

Area- 4306 Sq.ft

Owner- Shroff Gaffoor

Architects- Nithin Raj, Basil Kalladi

Barefoot Architects, Perinthalmanna

Y.C- 2022

English Summary- Tropical Contemporary House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com