കോട്ടയം കൊല്ലാടാണ് ഈ വെറൈറ്റി വീട് സ്ഥിതിചെയ്യുന്നത്. തിര പോലെ അടുക്കിവച്ചിരിക്കുന്ന ഇഷ്ടികകൊണ്ടുള്ള വലിയ ഭിത്തിയാണ് വീടിന്റെ ഹൈലൈറ്റ്. ഇതിനിടയിലൂടെ കാറ്റ് വീടിനുള്ളിൽ ഒഴുകിയെത്തും
പ്ലോട്ടിന്റെ കിടപ്പ്, കാറ്റിന്റെ ഒഴുക്ക്, പ്രകാശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്.
തീക്ഷ്ണമായ വെയിലിനെ തടയാനും കാറ്റ് കടത്തിവിടാനും അതിലുപരി വീടിനൊരു വ്യത്യസ്ത ലുക്ക് ലഭിക്കാനുമാണ് ഇപ്രകാരം ഭീമൻ ബ്രിക്ക് ഭിത്തി ഒരുക്കിയത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടുകിടപ്പുമുറികൾ, ബാൽക്കണി, ടെറസ് ഗാർഡൻ എന്നിവയുണ്ട്. മൊത്തം ചതുരശ്രയടിയാണ് 2500 വിസ്തീർണം.
ഡബിൾ ഹൈറ്റ് ഹാളിന്റെ ഭാഗമാണ് ലിവിങ്, ഡൈനിങ് ഏരിയകൾ. അതിനാൽ അകത്തേക്ക് കയറുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.
കോർട്യാർഡാണ് വീടിന്റെ ആത്മാവ്. അകത്തളങ്ങളിൽ കാറ്റും വെളിച്ചവും നിറയ്ക്കുന്നതിൽ ഇത് പ്രധാനപങ്കുവഹിക്കുന്നു. ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡ് ഹരിതാഭമാക്കുന്നു.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഒരുക്കി.
ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ പാൻട്രിയാണിവിടെ. വൈറ്റ് തീമിലാണ് ഇത് ചിട്ടപ്പെടുത്തിയത്. പ്ലൈ+ ലാമിനേറ്റ് ഫിനിഷിലുള്ള ക്യാബിനറ്റും നാനോവൈറ്റ് കൗണ്ടർടോപ്പും തീം സെറ്റ് ചെയ്യുന്നു.