ഒരുനിലയിൽ ഇരുനിലയുടെ പ്രൗഢിയുള്ള വീട്

6f87i6nmgm2g1c2j55tsc9m434-list 4np377ga5gecc220pu00v5g4um 5m6t77fsba2lk114kc535lgnt3-list mo-homestyle-dreamhome

ഒരുനില വീടുമതി എന്നതായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി റെജിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വശത്തായി രണ്ടുകാറുകൾ പാർക്ക് ചെയ്യാവുന്ന പോർച്ചും ഇതേശൈലിയിലൊരുക്കി

വാട്ടർ ബോഡിയുള്ള കോർട്യാർഡാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇവിടെ ഡബിൾഹൈറ്റിലുള്ള ജാലകങ്ങൾ കാണാം. വീടിന് കൂടുതൽ വലുപ്പം തോന്നാനാണ് ഡബിൾഹൈറ്റ് ജാലകങ്ങൾ.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

അകത്തേക്ക് കയറിയാൽ ഡബിൾഹൈറ്റ് സ്‌പേസുകളുടെ ചിട്ടപ്പെടുത്തലിലൂടെ ഇരുനില വീടിന്റെ വലുപ്പം ഫീൽ ചെയ്യും.

ലിവിങ്ങിന് അനുബന്ധമായി ഡബിൾഹൈറ്റിലൊരുക്കിയ ബുദ്ധ തീംഡ് കോർട്യാർഡ് മറ്റൊരാകർഷണമാണ്. സ്‌കൈലൈറ്റ് വഴി വെളിച്ചം വീടിനുള്ളിൽ നിറയുന്നു.

പ്രൈവറ്റ് കോർട്യാർഡ് ഒരുക്കിയ മാസ്റ്റർ ബെഡ്‌റൂം മറ്റൊരു ഹൈലൈറ്റാണ്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്ക് പ്രവേശിക്കാം. സ്‌കൈലൈറ്റ് വഴി മുറികളിൽ പ്രകാശംനിറയുന്നു.

മറൈൻ പ്ലൈ+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഗ്ലോസി ടൈലും പതിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/homestyle.html
Read More