വെള്ളനിറത്തിന്റെ പ്രൗഢിയിൽ ഒരു വ്യത്യസ്തവീട്. പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂരയും ഡോർമർ ജാലകങ്ങളുമാണ് വീടിന് കൊളോണിയൽ രൂപഭാവമേകുന്നത്
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ മുറികളിലുള്ളത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് മുകൾനിലയിൽ. മൊത്തം 4520 ചതുരശ്രയടിയാണ് വിസ്തീർണം.
വെള്ള നിറത്തിന്റെ തെളിമയും പോസിറ്റീവ് എനർജിയും വീടിനുള്ളിൽ പ്രതിഫലിക്കുന്നു. ചുവരുകൾ കൂടാതെ ഫർണിച്ചർ, പാനലിങ്, സ്‌റ്റെയർ എന്നിവയിലെല്ലാം വെള്ള നിറത്തിന്റെ ആധിപത്യം പ്രകടമാണ്.
ഒരു യൂറോപ്യൻ ഭവനത്തിലെത്തിയ പ്രതീതിയാണ് അകത്തേക്ക് കയറുമ്പോൾ ലഭിക്കുക. വെള്ള നിറത്തിന്റെ തെളിമയും പോസിറ്റീവ് എനർജിയും വീടിനുള്ളിൽ പ്രതിഫലിക്കുന്നു.
വൈറ്റ്, ഗ്രീൻ തീമിലാണ് വിശാലമായ കിച്ചൻ. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.
ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധം മനോഹരമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ പ്രത്യേകം ചിട്ടപ്പെടുത്തി.
വെള്ളനിറത്തിന്റെ തെളിമയാണ് സ്‌റ്റെയർ കയറിയെത്തുമ്പോൾ കാത്തിരിക്കുന്നത്. അപ്പർ ലിവിങ് വൈറ്റ് തീമിലൊരുക്കി. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടം അലങ്കരിക്കുന്നത്.