വ്യത്യസ്ത രൂപം, ഉള്ളിൽ സർപ്രൈസുകൾ; സൂപ്പറാണ് ഈ വീട്
Mail This Article
കാസർഗോഡ് ജില്ലയിലെ പടന്നയിലാണ് താജുദീന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചുറ്റുപാടുമുള്ള വീടുകളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഭവനമാകണം തങ്ങളുടേത് എന്ന ആഗ്രഹത്തിൽനിന്നാണ് കൊളോണിയൽ രൂപഭാവത്തിലേക്ക് വീടിനെ ഒരുക്കിയെടുത്തത്.
പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂരയും ഡോർമർ ജാലകങ്ങളുമാണ് വീടിന് കൊളോണിയൽ രൂപഭാവമേകുന്നത്. ഇന്റീരിയറിലേക്കെത്തിയാൽ കൊളോണിയൽ തീമിന്റെ സവിശേഷതയായ വെയിൻസ്‌കോട്ടിങ് ഡിസൈൻ ചുവരുകളും സീലിങ്ങിലും കാണാനാകും.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ മുറികളിലുള്ളത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് മുകൾനിലയിൽ. മൊത്തം 4520 ചതുരശ്രയടിയാണ് വിസ്തീർണം.
ഒരു യൂറോപ്യൻ ഭവനത്തിലെത്തിയ പ്രതീതിയാണ് അകത്തേക്ക് കയറുമ്പോൾ ലഭിക്കുക. വെള്ള നിറത്തിന്റെ തെളിമയും പോസിറ്റീവ് എനർജിയും വീടിനുള്ളിൽ പ്രതിഫലിക്കുന്നു. ചുവരുകൾ കൂടാതെ ഫർണിച്ചർ, പാനലിങ്, സ്‌റ്റെയർ എന്നിവയിലെല്ലാം വെള്ള നിറത്തിന്റെ ആധിപത്യം പ്രകടമാണ്.
സ്വകാര്യതയോടെ ഫോർമൽ ലിവിങ് ക്രമീകരിച്ചു. ഇവിടെയും ഫർണിച്ചറുകൾ അടക്കം വൈറ്റ് തീമിലാണ്.
ഫാമിലി ലിവിങ്- സ്‌റ്റെയർ ഓപ്പൺ തീമിലാണ്. ഇവിടെയാണ് പെബിൾ കോർട്യാർഡുമുള്ളത്. സ്‌റ്റെയറിന്റെ താഴെയുള്ള സ്‌പേസിനെ സ്റ്റഡി ഏരിയയായി മാറ്റി. ഡബിൾഹൈറ്റിലാണ് ഈ ഇടങ്ങളെന്നതിനാൽ അകത്തളങ്ങൾക്ക് നല്ല വിശാലത അനുഭവപ്പെടാൻ സഹായിക്കുന്നു.
വെള്ളനിറത്തിന്റെ തെളിമയാണ് സ്‌റ്റെയർ കയറിയെത്തുമ്പോൾ കാത്തിരിക്കുന്നത്. അപ്പർ ലിവിങ് വൈറ്റ് തീമിലൊരുക്കി. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടം അലങ്കരിക്കുന്നത്.
വൈറ്റ്, ഗ്രീൻ തീമിലാണ് വിശാലമായ കിച്ചൻ. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.
ഒരു റിസോർട്ടിനെ അനുസ്മരിപ്പിക്കുംവിധം മനോഹരമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ പ്രത്യേകം ചിട്ടപ്പെടുത്തി. ഹെഡ്‌സൈഡ് വോളിൽ ഡിസൈനുകൾ, വോൾ ആർട്ടുകൾ, ലൈറ്റുകൾ എന്നിവയെല്ലാം കിടപ്പുമുറികൾ കമനീയമാക്കുന്നു.
ചുരുക്കത്തിൽ ആഗ്രഹിച്ചതുപോലെ വെള്ളനിറത്തിന്റെ പ്രൗഢിയിൽ വ്യത്യസ്തമായ വീട് സഫലമാക്കാനായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- Padanna, Kasargod
Plot- 45 cent
Area- 4520 Sq.ft
Owner- Thajudheen
Architects- Fairooz Aman, Vineeth K
Dematrix Architects, Kannur
Y.C- 2022
English Summary- Colonial House with White theme- Veedu Magazine Malayalam