മലപ്പുറം വേങ്ങരയിലാണ് കാഴ്ചയിൽ ട്രഡീഷണൽ വീടിന്റെ ലുക്കും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും ഒത്തുചേരുന്ന ഈ വീട്
പല തട്ടുകളായി ഒരുക്കിയ വശങ്ങൾ കൂർത്ത ചരിഞ്ഞ മേൽക്കൂര വീടിന്റെ പുറംകാഴ്ചയിലെ താരം. വീടിന് വ്യത്യസ്ത ലുക്ക് ലഭിക്കുന്നതിനോടൊപ്പം തീക്ഷ്ണമായ വെയിലിനെ തടയുന്നതിനും ഈ മേൽക്കൂര ഉപകരിക്കുന്നു.
ഉയരവ്യത്യാസമുള്ള റോഡാണ് വീടിനു മുന്നിലൂടെ പോകുന്നത്. റോഡിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുനോക്കിയാൽ വീടിന് വ്യത്യസ്ത ലുക്ക് ലഭിക്കും എന്നത് പ്രത്യേകതയാണ്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2984 ചതുരശ്രയടിയുണ്ട്.
അലങ്കാരവേലകളുടെ അതിപ്രസരമില്ലാതെയാണ് അകത്തളം ഒരുക്കിയത്. അതിനാൽ നല്ല പോസിറ്റീവ് എനർജി വീടിനുള്ളിൽ അനുഭവപ്പെടുന്നുണ്ട്.
വുഡ്+ മെറ്റൽ ഫിനിഷിലാണ് സ്‌റ്റെയർ. ഇതിനുതാഴെ ഒരു കോർട്യാർഡും സീലിങ്ങിൽ സ്‌കൈലൈറ്റുമുണ്ട്. നാച്ചുറൽ ലൈറ്റ് ഇതുവഴി വീടിനുള്ളിൽ നിറയുന്നു.
കുടുംബാംഗങ്ങളുടെ അഭിരുചിക്കനുസരിച്ചാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ക്രമീകരിച്ചു.
സിംപിൾ എലഗന്റ് തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ വൈറ്റ് ഗ്രാനൈറ്റാണ്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.