ADVERTISEMENT

മലപ്പുറം വേങ്ങരയിൽ ആരും കൊതിക്കുന്ന സുന്ദരമായ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

വീടുപണിയാൻ തീരുമാനിച്ചപ്പോൾ മുന്നിൽ രണ്ടുചോദ്യങ്ങൾ വന്നുനിന്നു. കന്റെംപ്രറി വേണോ ട്രഡീഷനൽ വേണോ? പലരും പെട്ടിക്കൂട് പോലെ വീടുപണിതിട്ട് മഴയും വെയിലുംകൊണ്ട് വീട് വളരെപ്പെട്ടെന്ന് പായൽപിടിച്ച് വൃത്തികേടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് കഴിവതും അനുയോജ്യമായി വീടുപണിയണം എന്ന് തീരുമാനിച്ചു. 'കാഴ്ചയിൽ ട്രഡീഷനൽ വീടിന്റെ ലുക്കും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും ഒത്തുചേരുന്ന വീട്' എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അങ്ങനെയാണ് പല തട്ടുകളായി ഒരുക്കിയ വശങ്ങൾ കൂർത്ത ചരിഞ്ഞ മേൽക്കൂര വീടിന്റെ പുറംകാഴ്ചയിലെ താരമായത്. വീടിന് വ്യത്യസ്ത ലുക്ക് ലഭിക്കുന്നതിനോടൊപ്പം തീക്ഷ്ണമായ വെയിലിനെ തടയുന്നതിനും ഈ മേൽക്കൂര ഉപകരിക്കുന്നു.

vengara-house-morning

വീടുപണിതിട്ട് കാഴ്ചമറയുംവിധം മതിൽ കൊണ്ട് അടച്ചുകെട്ടുന്നതിനോട് യോജിപ്പില്ലായിരുന്നു. അതിനാൽ ബ്രിക്ക് ജാളി, മെറ്റൽ റാഫ്റ്ററുകൾ കൊണ്ട് മിനിമൽ ഡിസൈനിൽ ചുറ്റുമതിലൊരുക്കി.

vengara-house-hall

സിറ്റൗട്ട്, പാറ്റിയോ, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ഓപ്പൺ ടെറസ്  എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2984 ചതുരശ്രയടിയുണ്ട്.

vengara-house-living

അലങ്കാരവേലകളുടെ അതിപ്രസരമില്ലാതെയാണ് അകത്തളം ഒരുക്കിയത്. അതിനാൽ നല്ല പോസിറ്റീവ് എനർജി വീടിനുള്ളിൽ അനുഭവപ്പെടുന്നുണ്ട്.

വുഡൻ ടൈൽ ഫ്ളോറിങ്ങും വുഡൻ സീലിങ്ങുമാണ് ഫോർമൽ ലിവിങ്ങിലെ ആകർഷണങ്ങൾ. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. ജാലകങ്ങളിലൂടെ നാച്ചുറൽ ലൈറ്റും സമൃദ്ധമായി എത്തുന്നു.

വുഡ്+ മെറ്റൽ ഫിനിഷിലാണ് സ്‌റ്റെയർ. ഇതിനുതാഴെ ഒരു കോർട്യാർഡും സീലിങ്ങിൽ സ്‌കൈലൈറ്റുമുണ്ട്. നാച്ചുറൽ ലൈറ്റ് ഇതുവഴി വീടിനുള്ളിൽ നിറയുന്നു.

vengara-house-dine

ഡൈനിങ് ഡബിൾഹൈറ്റിലായത് വിശാലത തോന്നിക്കാൻ ഉപകരിക്കുന്നു. തടിയിലാണ് ഡൈനിങ് സെറ്റ്. അനുബന്ധമായി വാഷ് ഏരിയയുമുണ്ട്. കിച്ചൻ മറ്റിടങ്ങളിൽനിന്ന് അടച്ചുകെട്ടരുത് എന്നുണ്ടായിരുന്നു. അതിനായി ഒരു ഡൈനിങ് ഹാളിലേക്ക് തുറക്കുന്ന ഒരു സർവീസ് കൗണ്ടർ കൊടുത്തു. ഭക്ഷണം വിളമ്പാനുള്ള സൗകര്യത്തിനപ്പുറം ഇത് മറ്റിടങ്ങളിലേക്ക് വിസിബിലിറ്റി ഉറപ്പാക്കുന്നു.

കുടുംബാംഗങ്ങളുടെ അഭിരുചിക്കനുസരിച്ചാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും ക്രമീകരിച്ചു.

vengara-house-bed

സിംപിൾ എലഗന്റ് തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. സ്പ്ലാഷ്ബാക്കിൽ ടെക്സ്ചർ ഫിനിഷ് ടൈൽ വിരിച്ചു. കൗണ്ടറിൽ വൈറ്റ് ഗ്രാനൈറ്റാണ്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

vengara-house-kitchen

ഉയരവ്യത്യാസമുള്ള റോഡാണ് വീടിനു മുന്നിലൂടെ പോകുന്നത്. റോഡിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുനോക്കിയാൽ വീടിന് വ്യത്യസ്ത ലുക്ക് ലഭിക്കും എന്നത് പ്രത്യേകതയാണ്. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്.

 

vengara-house-ff

Project facts

Location- Vengara, Malappuram

vengara-house-gf

Plot- 15 cent

Area- 2984 Sq.ft

Owner- Anil Kumar

Design- Divin P, Ahammed Faiz

Honeycomb Architects, Calicut

Y.C- 2022

English Summary- Tropical Modern House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com