ഒരുനിലയിൽ അതിമനോഹരമായ വീട്

https-www-manoramaonline-com-web-stories 61h8ti8ivrb8ufu09vlvnl7mdm f9mdtv5fa3io5osf7oej88e27 https-www-manoramaonline-com-web-stories-homestyle-2023 https-www-manoramaonline-com-web-stories-homestyle tropical-style-kerala-house-elegant-interiors-wandoor

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് ഈ വീട്. ഉയരമുള്ള പല തട്ടുകളായുള്ള സ്ലോപ് റൂഫ് വീടിന് രണ്ടുനിലയുടെ പ്രൗഢി നൽകുന്നു

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

ലളിതസുന്ദരമായ കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ് അലങ്കരിക്കുന്നത്. വലിയ ജാലകങ്ങൾ കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുന്നു.

വെയിലും മഴയുമെല്ലാം ഉള്ളിലെത്തുന്ന തുറന്ന കോർട്യാർഡാണ് വീടിന്റെ ആത്മാവ്. ഇവിടെ ഇൻഡോർ പ്ലാന്റുകളുണ്ട്. വീടിനുള്ളിൽ എവിടെയിരുന്നാലും കോർട്യാർഡിന്റെ മനോഹരകാഴ്ചകൾ ആസ്വദിക്കാം.

മെറ്റൽ ഫ്രയിമിൽ തേക്ക് പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. ജിഐ കൊണ്ടാണ് കൈവരികൾ. സ്‌റ്റെയറിന്റെ സമീപമാണ് ഫാമിലി ലിവിങ് ക്രമീകരിച്ചത്.

തേക്കിൽ കടഞ്ഞെടുത്ത ഡൈനിങ് ടേബിൾ ഡൈനിങ്ങിലെ ഹൈലൈറ്റാണ്. ഡൈനിങ്ങിൽനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോറിലൂടെ പുറത്തേക്കിറങ്ങാം. ഇതിനുസമീപം പലനിറങ്ങളിൽ ഒരു ഷെൽഫും കൗതുകം നിറയ്ക്കുന്നു.

കിടപ്പുമുറികൾ വ്യത്യസ്ത തീമിൽ ഒരുക്കി. നാച്ചുറൽ സ്റ്റോൺ, സിമന്റ് ടെക്സ്ചർ, ബ്രിക്ക് ക്ലാഡിങ് തീമിൽ ഹെഡ്‌സൈഡ് വോൾ ഒരുക്കിയാണ് വ്യത്യസ്തത കൊണ്ടുവന്നത്.

എല്ലാം കയ്യെത്തും ദൂരത്തുള്ള മോഡേൺ കിച്ചനാണ് ഒരുക്കിയത്. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

വീടുപണിയാൻ പദ്ധതിയിടുന്ന ധാരാളമാളുകൾ ഇപ്പോൾ ഈ വീട് കാണാനെത്തുന്നു. തങ്ങൾക്കും ഇതുപോലെ ഒരു വീടാണ് വേണ്ടതെന്ന് അവരുംപറയുന്നു.