മാറിച്ചിന്തിച്ചു; വീട് ഹിറ്റായി!

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 11140g3hs2r2qclujgtjnfscqt contemporary-box-house-ernakulam 43kk1rllk8urj2n6iikui7t33j

എറണാകുളം കിഴക്കമ്പലത്താണ് അജിത്തിന്റെയും ആതിരയുടെയും പുതിയവീട്. അഞ്ചര സെന്റിൽ സമകാലിക ബോക്സ്- മാതൃകയിലാണ് എലിവേഷൻ. സിഎൻസി ഡിസൈൻ ചെയ്ത രണ്ടു മെറ്റൽ സ്‌ക്രീനുകളാണ് വീടിന്റെ ഹൈലൈറ്റ്

പോർച്ച്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരുകിടപ്പുമുറി, ബാത്റൂം, അപ്പർ ലിവിങ്, സ്റ്റുഡിയോ എന്നിവയുണ്ട്. മൊത്തം 1939 ചതുരശ്രയടിയാണ് വിസ്തീർണം.

മെറ്റൽ ഷീറ്റിനു മുകളിൽ ഇന്റർലോക്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. കൈവരികൾക്കും മെറ്റൽ അഴികളാണ്.

പ്രധാനവാതിൽ തുറന്ന് കയറുമ്പോൾ ഫ്ലോർ ലെവലിൽനിന്ന് അൽപം താഴ്ത്തിയാണ് ലിവിങ്. കസ്റ്റമൈസ്ഡ് ഫർണിച്ചർ ഇവിടം അലങ്കരിക്കുന്നു. മെറ്റൽ ഫർണിഷിങ്ങിലേക്ക് മാറിയത് ചെലവ് കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

മൂന്നു കിടപ്പുമുറികളുടെയും ഹെഡ്‌സൈഡ് ഭിത്തിയിൽ വ്യത്യസ്ത നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്തു. ഇരിപ്പിട സൗകര്യമുള്ള ബേ വിൻഡോകളും മുറികളിലുണ്ട്.

ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണ്. ഇതിനെ വേർതിരിക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും. പ്ലൈവുഡ്+ ഫ്ലൂട്ടഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്.

ചുരുക്കത്തിൽ എല്ലാവരും പോകുന്ന വഴിയിൽനിന്നും മാറി സഞ്ചരിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്ന ഘടകം.

Web Stories
Read More