പകലും രാത്രിയിലും വേറിട്ട ലുക്ക്; ഹിറ്റായി വീട്

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 4jd1cja3ai2oievsnd5i69sqn2 fpl9lh9j4qhhtfh7m9i0snkrc modern-contemporary-home-pattambi

പാലക്കാട് പട്ടാമ്പിയിലാണ് ഈ വീട്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫിനിഷ്ഡ് ടൈൽ പതിച്ചു. 14 സെന്റിൽ പരമാവധി മുറ്റം വിട്ട് പിന്നിലേക്കിറക്കിയാണ് വീടുപണിതത്

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് ലിവിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3900 ചതുരശ്രയടിയാണ് വിസ്തീർണം.

ഒത്തുചേരലിനായി നിരവധി ഇടങ്ങൾ വീട്ടിൽ ഒരുക്കി. ലിവിങ്- ഡൈനിങ് വേർതിരിക്കുന്ന ഭിത്തിയിൽ ഇൻബിൽറ്റ് അക്വേറിയം നൽകി.

പർഗോള ബീമുകൾ കൊണ്ട് പാർടീഷനും സ്വകാര്യതയുമേകിയാണ് ഫാമിലി ലിവിങ്. ഇവിടെ ടിവി യൂണിറ്റ് നൽകി.

ഗ്ലാസ് ടോപ്പും വുഡൻ ചെയറുകളുമുള്ള കസ്റ്റമൈസ്ഡ് ഡൈനിങ് ടേബിളാണ്. ഡൈനിങ് മധ്യത്തിലുള്ള ഹാളിലാണ്.

നാലു കിടപ്പുമുറികളും വ്യത്യസ്ത തീമിലൊരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസുകൾ സജ്ജീകരിച്ചു. താഴത്തെ ഒരു കിടപ്പുമുറിയിൽ മെസനൈൻ ഫ്ലോർ നൽകി കുട്ടികളുടെ കളിസ്ഥലമൊരുക്കിയത് ശ്രദ്ധേയമാണ്.

എല്ലാം കയ്യൊതുക്കത്തിലുള്ള ഐലൻഡ് കിച്ചനാണ് ഇവിടെ. ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമൊരുക്കി.