മലമുകളിൽ കിളിക്കൂട് പോലെയൊരു വീട്!

content-mm-mo-web-stories-homestyle-2023 content-mm-mo-web-stories content-mm-mo-web-stories-homestyle 6v8fl20gf2nffddj4vh3m3c5mq 1chgd1kramnsaej4fj6jl2cr08 unique-moden-house-koratti

തൃശൂർ കൊരട്ടിയിലെ കുന്നിൻമുകളിലുള്ള 46 സെന്റിൽ, വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നഭവനം ഒരുക്കിയ കഥയാണിത്.

ചെങ്കുത്തായ പ്രദേശത്ത് കൃത്യമായ ആകൃതിയില്ലാത്ത പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വ്യത്യസ്ത ഇടങ്ങളിൽനിന്ന് വ്യത്യസ്‌ത കാഴ്ചയാണ് വീടിനുലഭിക്കുക.

തട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി പണിതതിനാൽ വീടിനുള്ളിലും രണ്ടുതട്ടുകളുണ്ട്. ഭാരംകുറഞ്ഞ, പ്രകൃതിസൗഹൃദമായ AAC ബ്രിക്ക് ഉപയോഗിച്ചാണ് വീട് നിർമിച്ചത്.

വെള്ള നിറത്തിന് പ്രാമുഖ്യം നൽകി ഓപ്പൺ നയത്തിലാണ് വീടൊരുക്കിയത്. ദൂരകാഴ്ചയിൽ, വീട് പച്ചപ്പിനു നടുവിലൊരുക്കിയ പക്ഷിക്കൂട് പോലെതോന്നും.

ഓപ്പൺ ഹാളിന്റെ ഭാഗമാണ് ബാൽക്കണിയുള്ള ഫാമിലി ലിവിങ്. വോൾ മൗണ്ടഡ് ടിവിയും ലോഞ്ചർ സോഫയും ഇവിടെ ഹാജരുണ്ട്.

വ്യത്യസ്തമായ കസ്റ്റമൈസ്ഡ് ഡൈനിങ് സെറ്റാണ് മറ്റൊരാകർഷണം. ചെയറുകൾക്കുപകരം അപ്ഹോൾസ്റ്ററി ചെയ്ത ബെഞ്ചുകളാണ് ഇവിടെ.

വീടിനുള്ളിൽ പലയിടത്തും പുറത്തെ പച്ചപ്പിലേക്ക് തുറക്കുന്ന ബാൽക്കണിയും ഇവിടേക്ക് കടക്കുന്ന സ്ലൈഡിങ് ഗ്ലാസ് വിൻഡോയുമുണ്ട്.

പുതിയകാലത്തിന് യോജിച്ച ഒതുങ്ങിയ അടുക്കളയാണ്. ഇവിടേക്കുള്ള എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുണ്ട്. മൾട്ടിവുഡ്+ പിയു ഫിനിഷിലാണ് ക്യാബിനറ്റ്.

റിസോർട്ട് ഫിലിങ് ലഭിക്കുംവിധമാണ് കിടപ്പുമുറികൾ. ഹെഡ്‌സൈഡ് ഭിത്തി ഹൈലൈറ്റ് ചെയ്തും വോൾപേപ്പർ, ടെക്സ്ചർ പെയിന്റ്, സീലിങ് എന്നിവയിലൂടെയുമാണ് മുറികൾ അലങ്കരിച്ചത്.